തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്‌ചയാണ്. 


എറണാകുളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ 10 പേരും മഞ്ചേശ്വരത്ത് 13 പേരും പത്രിക നല്‍കിയിട്ടുണ്ട്.  അരൂരില്‍ ആറും കോന്നിയില്‍ ഏഴുപേരുമാണ് മത്സരരംഗത്തുള്ളത്. 


തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകാന്‍ വ്യാഴാഴ്ചവരെ കാത്തിരിക്കണം. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്‍റെ അപരനായി എ.മോഹന്‍കുമാറും, ബിജെപി സ്ഥാനാര്‍ത്ഥി എസ്.സുരേഷ് കുമാറിന്‍റെ അപരനായി എസ്.എസ്.സുരേഷും പത്രിക നല്‍കിയിട്ടുണ്ട്.


അരൂരിലും എറണാകുളത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ അപരന്‍മാരുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദീന് അപരനായി മറ്റൊരു ഖമറുദ്ദീനും പത്രിക നല്‍കിയവരില്‍പെടുന്നു.