അരൂര്‍: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് തകര്‍പ്പന്‍ വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്‍ഡിഎഫും യുഡിഎഫും കടുത്ത പോരാട്ടമാണ് അരൂരില്‍ കാഴ്ചവച്ചത്. ആദ്യമൊക്കെ എല്‍ഡിഎഫ് ആയിരുന്നു ലീഡ് ചെയ്തിരുന്നത്. അത് പതുക്കെ പതുക്കെ മാറുകയായിരുന്നു.


അരൂര്‍ ഇടതുപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു. 2029 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ വിജയക്കൊടി പാറിച്ചത്. കെ.ആര്‍.ഗൗരിയമ്മയില്‍ നിന്നും ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോളിലൂടെ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തിരിക്കുകയാണ്. 


ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ഒരേ ഒരു സിറ്റിംഗ് സീറ്റ് അരൂര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അത് പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു എല്‍ഡിഎഫ്.  എന്തായാലും ഷാനിമോളുടെ ഈ വിജയത്തില്‍ ഞെട്ടിയിരിക്കുന്നത് എല്‍ഡിഎഫ് ആണ്. 


തന്‍റെ വിജയത്തില്‍ പ്രതികരണവുമായി ഷാനിമോള്‍ രംഗത്തെത്തിയിരുന്നു. വിജയത്തില്‍ ദൈവത്തോടും അരൂരിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷാനിമോള്‍ പറഞ്ഞു.  


വര്‍ഷങ്ങളായി പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് തോറ്റ ഷാനിമോള്‍ ഉസ്മാന് ഒടുവില്‍ ഒരു വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു അതും എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആയതുകൊണ്ട് ഇരട്ടിമധുരമാണ്. 


വോട്ടെണ്ണലിന്‍റെ അവസാന നിമിഷംവരേയും മുള്‍മുനയിലായിരുന്നു ഷാനിമോള്‍ എന്നുതന്നെപറയാം.