Palakkad : 11 വർഷം  ഭർത്താവിൻറെ വീട്ടിൽ ഒളിച്ചു താമസിച്ചതായി  വെളിപ്പെടുത്തിയ  സജിതയെയും (Sajitha) ഭർത്താവായ  റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സന്ദർശിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഇരുവരുടെയും നെന്മാറയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ മനുഷ്യാവകാശ (Human Rights) ലേഖനം നടന്നിട്ടുണ്ടെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് മനുഷ്യവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെടാൻ തീരുമാനിച്ചത്. നേരത്തെ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപ്പെട്ടിട്ടിരുന്നു. നടന്നത് അവിശ്വസനീയമായ സംഭവങ്ങളാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അന്ന് പറഞ്ഞിരുന്നു.


ALSO READ: Palakkad Sajitha - Rahman Case : നെന്മാറയിൽ പ്രണയിനിയെ 10 വർഷം ഒറ്റ മുറിയിൽ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന വനിതാ കമ്മീഷൻ


എന്തൊക്കെ സൗകര്യങ്ങൾ നൽകിയെന്ന് പറഞ്ഞാലും ബന്ധനം ബന്ധനം തന്നെയാണെന്നും ഈ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എംസി ജോസഫൈൻ പറഞ്ഞിരുന്നു. എന്നാൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായെന്ന് സമ്മതിക്കാത്ത സാഹചര്യത്തിൽ അവർ ജീവിക്കട്ടെയെന്നും വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ (MC Josephine)  പറഞ്ഞു.


ALSO READ: രാജസ്ഥാന്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്


11 വർഷമായി സജിതയെ റഹ്മാന്റെ വീട്ടിലെ മുറിയിൽ വീട്ടുകാരുടെ പോലും അറിയാതെ കഴിയുകയായിരുന്നു. സജിതയ്ക്ക് 18 വയസുള്ളപ്പോൾ സാജിതയെ കാണാതെയാവുകയായിരുന്നു.  രാത്രി മാത്രമാണ് സജിത പ്രാഥമിക ആവശ്യങ്ങൾക്ക് പുറത്ത് വന്നിരുന്നത്. റഹ്മാൻ കഴിക്കാൻ എടുക്കുന്ന പക്ഷം പകുത്താണ് ഇരുവരും കഴിച്ചിരുന്നത്.


ALSO READ : പാർട്ടി കോടതി പരാമർശം, ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ


എന്നാൽ മൂന്ന് മാസം മുമ്പ് റഹ്മാനെയും കാണാതാവുകയായിരുന്നു. തുടർന്ന് റഹ്‌മാന്റെ സഹോദരൻ റഹ്മാനെ കണ്ടെത്തിയതോട് കൂടിയാണ് സംഭവങ്ങൾ പുറത്ത് വന്നത്. സജിതയെയും റഹ്മാനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ സജിത റഹ്മാനോടൊപ്പം താമസിക്കണം എന്ന് അറിയിക്കുകയും സജിത റഹ്മാനോടൊപ്പം പോവുകയും ആയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.