തൃശ്ശൂർ: സീറോ മലബാർ സഭയിലെ വിവാദങ്ങൾക്ക് അവസാനമില്ല. കുർബാനക്രമങ്ങളുടെ ഏകീകരണം സംബന്ധിച്ച് ഇപ്പോഴും എതിർപ്പ് തുടരുകയാണ്. അതിനിടയിൽ കുർബാനക്രമ ഏകീകരണത്തിനെതിരെ തൃശൂർ അതിരൂപതയിലും വൈദികർ  എതിർപ്പുമായി എത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനഡിൻറെ തീരുമാനത്തിനെതിരെ അപ്പീൽ നൽകണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ട് വൈദികർ ആവശ്യം ഉന്നയിച്ചു.


ALSO READ: Syro Malabar church: സീറോ മലബാർ സഭയിൽ വൻ സാമ്പത്തിക ക്രമക്കേട്,മൂന്നരക്കോടി ഫൈൻ


 


സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച വൈദികർ, മാർപാപ്പ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെ ഇടയലേഖനത്തിൽ പറയുന്നത് വ്യാജമാണെന്നും ആരോപിച്ചു. തീരുമാനമെടുക്കുമ്പോൾ വൈദികരുടെ അഭിപ്രായം തേടിയില്ല. പ്രതിഷേധം സ്വാഭാവികമാണ്. വീണ്ടും സിനഡ് ചേരണമെന്നും വൈദികർ ആവശ്യപ്പെട്ടു.


ALSO READ: സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


എറണാകുളം അങ്കമാലി അതിരൂപതയിലാണ് ഇത് സംബന്ധിച്ച ആദ്യം എതിർപ്പ് ഉയർന്നത്. വത്തിക്കാനാണ് സിനഡിൻറെ തീരുമാനം അംഗീകരിച്ചതെങ്കിലും കുർബാന ഏകീകരണം ചർച്ചകൾക്ക് ശേഷം മാത്രം മതിയെന്നാണ് വിവിധ അതിരൂപതകൾ സഭ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാടിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയും സഭയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക