കൊച്ചി: സീറോ മലബാർ സഭയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആദായ നികുതി വകുപ്പിൻറെ കണ്ടെത്തൽ. ഇടപാടിൽ 3.5 കോടി രൂപ പിഴയൊടുക്കണമെന്നാണ് നിർദ്ദേശം. അതി ഭയങ്കരമായ വെട്ടിപ്പും ക്രമക്കേടുമാണ് നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബാങ്കിൽ നിന്നെടുത്ത 58 കോടി രൂപ തിരിച്ചടക്കാനാണ് സഭയുടെ ഭൂമി വിറ്റത്. എന്നാൽ സഭ തന്നെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഇടപാടിനായുള്ള ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കർദ്ദിനാളാണെന്നാണ് കണ്ടത്തൽ.
അതിനിടയിൽ ഭൂമി ഇടപാട് കേസിൽ സീറോ മലബാർ സഭ കർദിനാൾ വിചാരണ നേടണമെന്ന് ഹൈക്കോടതി. കീഴ്ടക്കോടതി ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള 60 സെൻറ് വിൽപ്പനയാണ് സഭക്ക് വിനയായത്. ആറ് കോടിയോളമാണ് ഇത്തരത്തിൽ ഭൂമി വിറ്റ് നേടിയതെന്നാണ് കണ്ടെത്തൽ.
സഭയുടെ മുൻ പ്രൊക്യുറേറ്റർ ജോഷി പുതുവയുടെ മൊഴികളാണ് നിർണ്ണായകമായത്. ഇടനിലക്കാരനായ സാജു വർഗ്ഗീസിനെ ജോഷിക്ക് പരിചയപ്പെടുത്തി നൽകിയത് ജോർജ്ജ് ആലഞ്ചേരിയാണെന്നാണ് മൊഴി.കീഴ്ക്കോടതി വിധിക്കെതിരെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ആറ് ഹർജികളും കോടതി തള്ളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.