ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ 5 പേർ പോലീസ് കസ്റ്റഡിയിൽ. ഭർത്താവ് അൻസാറും നാല് സുഹൃത്തുക്കളുമാണ് പിടിയിലായത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.ഭർത്താവിനെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ രാത്രിയാണ് കേരളത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ സുഹൃത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ വച്ച് ഭർത്താവ് തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതികളിരൊരാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ കള്ളം പറഞ്ഞ് അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.


Also Read: മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു


രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ.