Thrissur : Thrissur Pooram 2021 ചടങ്ങായി മാത്രം നടത്തും. ഭക്തജനങ്ങൾക്ക് പൂര പറമ്പിലേക്ക് പ്രവേശനമില്ല. തീരുമാനം പാറമേൽക്കാവ്, ദേവസ്വം സ്വാഗതം ചെയ്തു. ചമയപ്രദർശനം, പകൽപ്പൂരം തുടങ്ങിയ ഉണ്ടാകില്ല. പൂര പറമ്പിൽ സംഘടാകർക്ക് മാത്രം പ്രവേ്ശിക്കാൻ അനുമതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിൽ ഇരു ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പ്രൗഡിയോടെ പൂരം നടത്താൻ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് വലിയ തോതിൽ വ്യാപിച്ച കോവിഡിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജില്ല കലക്ടർ, ഡിഎംഒ ജില്ല പൊലീസ് മേധാവി എന്നിവർടക്കാണ് പൂരം നടത്തിപ്പിന്റെ ചുമതല.


ALSO READ : Kerala Covid Updates: സംസ്ഥാനത്ത് 13,644 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്കയൊഴിയാതെ കേരളം


നിയന്ത്രണങ്ങൾ ഇവയാണ്


ചമയപ്രദർശനം ഉണ്ടാകില്ല. സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴി മിന്നൽ മാത്രം. 24ന് നടത്താൻ തീരുമാനിച്ചിരുന്ന പകൽപ്പൂരം ഇല്ല. കുടമാറ്റത്തിനുള്ള സമയം വെട്ടിക്കുറിച്ചു.


വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങളുണ്ടാകും അവരുടെ സംഘാടർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും ഉണ്ടായിരിക്കും. 


ALSO READ : കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട: 3000 കോടി രൂപയുടെ ലഹരി മരുന്ന് ഇന്ത്യൻ നേവി പിടികൂടി


പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും മേളക്കാർക്കും ആന പാപ്പാന്മാർക്കും പൂര റിപ്പോർട്ട് ചെയ്യാൻ വരുന്ന റിപ്പോർട്ടർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് നെഗറ്റീവ് സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ട് ആവശ്യമില്ല.


ALSO READ : രാജ്യത്തെ കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിലേക്ക്; ജനം വൻ ആശങ്കയിൽ 


പാറമേൽക്കാവ് ദേവസ്വം ചർച്ചയിൽ തീരുമാനിച്ച പൂരത്തിനായുള്ള നിയന്ത്രണങ്ങൾ സ്വാഗതം ചെയ്തു. തിരുവമ്പാടി ദേവസ്വം തങ്ങളുടേതായ യോഗം ചേർന്ന് അന്തിമ നിലപാട് അറിയിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.