കൊച്ചി: വയനാടിനെക്കുറിച്ച്‌ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ബിഡിജെഎസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി അദ്ധ്യക്ഷന്‍റെ പരാമര്‍ശം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നുമാണ് ബിഡിജെഎസ് പറയുന്നത്. വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യോഗി ആദിത്യനാഥ് അടക്കമുള്ളവരും അമിത് ഷായും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത് എന്‍ഡിഎ പ്രവര്‍ത്തകരെയാണ് വെട്ടിലാക്കിയിരിക്കുന്നത്.


യോഗി ആദിത്യനാഥ് അടക്കമുള്ളവരും അമിത് ഷായും വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിവാദ പ്രസ്താവന ഇറക്കിയിരുന്നു. വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയില്‍ മുസ്ലീം ലീഗ് പതാക കണ്ടതിന് പിന്നാലെ രാഹുല്‍ പാക്കിസ്ഥാനിലാണോ റോഡ് ഷോ നടത്തിയതെന്ന വിവാദ പരാമര്‍ശമാണ് അമിത്ഷാ നടത്തിയത്. കോണ്‍ഗ്രസിനെ മുസ്ലീം ലീഗ് എന്ന വൈറസ് ബാധിച്ചുവെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.