Walayar Case: പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദ് ചെയ്തു
വാളയാർ പീഡനകേസിൽ പ്രതികളെ വെറതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. പ്രതികൾ നാല് പേരും ജനുവരി 20ന് വിചാരണയ്ക്കായി ഹാജരാകണം
കൊച്ചി: വാളയാർ പീഡനകേസിൽ ഹൈക്കോടതി പുനർ വിചാരണയ്ക്ക് ഉത്തരവിട്ടു. കേസിൽ പ്രതികളെ വെറതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. പെൺക്കുട്ടികളുടെ മാതാപിതാക്കളും സർക്കാരും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നേരത്തെ പാലക്കാട് പോക്സോ കോടതി നാല് പ്രതികളെയും വെറുതെ വിട്ടിരുന്നു.
പ്രതികൾ നാല് പേരും ജനുവരി 20ന് വിചാരണയ്ക്കായി ഹാജരാകണമെന്ന് കോടതി വിധിച്ചു. കേസിൽ ആവശ്യമെങ്കിൽ കൂടുതൽ പ്രതികളെ വിസ്തരിക്കണമെന്നും പോക്സോ കേസുകൾ (POCSO Cases) കൈകാര്യം ചെയ്യുന്ന ജഡ്ജിമാർക്ക് പ്രത്യേകം പരിശീലനം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.
ALSO READ: ഒന്നര വയസുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ
വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് പ്രതികൾ. കേസ് വാദിച്ച പ്രോസിക്യൂഷന് പ്രതികളുടെ മേൽ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പാലക്കാട് കോടതി നാല് പ്രതികളയും വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ്റെ മാത്രമല്ല കേസ് അന്വേഷിച്ച പൊലീസിൻ്റെയും ഭാഗത്ത് വീഴച്ച സംഭവിച്ചിട്ടുണ്ടെന്ന് വാദമാണ് സർക്കാർ ഹൈക്കോടതിയിൽ (High Court) പറഞ്ഞത്. പ്രതികൾക്ക് അനുകൂലമായിയാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നാണ് പെൺക്കുട്ടികളുടെ മാതാപിതാക്കളുടെ വാദം. കേസിൽ തുടർ അന്വേഷണത്തിന് സർക്കാർ തയ്യറാണെന്ന് സർക്കാരിനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ALSO READ: പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു, യുവതി അറസ്റ്റില്‍
കഴിഞ്ഞ ഒക്ടോബറിലാണ് വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിടുന്നത്. 2017 ജനുവരി 13 നും മാര്‍ച്ച് 4 നുമാണ് 13 ഉം 9 ഉം പ്രായമുള്ള കുട്ടികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കവയ്യാതെയാണ് ഈ കുട്ടികൾ ആത്മഹത്യ (Suicide) ചെയ്തത് എന്നാണ് കേസ്.