കൊച്ചി: തിങ്കളാഴ്ച പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങിയ സംഭവത്തില്‍ ചൊവ്വാഴ്ച ഹൈക്കോടതി ഇടപെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന് ഒ​റ്റ​യ്ക്കു സാ​ധി​ക്കി​ല്ലെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടാ​തി​രു​ന്ന​തെ​ന്നും ചോ​ദിക്കുകയുണ്ടായി. കൂടാതെ, ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഈ വിഷയത്തില്‍ സര്‍​ക്കാ​രി​ന് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന്‍ വ്യക്തമാക്കണമെന്ന് കോ​ട​തി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ട് ആ​രാഞ്ഞിരുന്നു.


അതനുസരിച്ചാണ് അ​ഡ്വ​ക്ക​റ്റ് ജ​ന​റല്‍ ഇന്ന് കോടതിയില്‍ ഹാജരായത്. ഒപ്പം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്​നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തിയെന്ന്‍ ആദ്ദേഹം കോടതിയില്‍ വിശദീകരണം നല്‍കുകയുണ്ടായി. 


വെള്ളക്കെട്ട് വിഷയത്തില്‍ ഇന്നും നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജനങ്ങള്‍ക്ക്​ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്​ നിലവിലുള്ളതെന്നും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ്​ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. കോടതി ജനങ്ങള്‍ക്ക്​ വേണ്ടിയാണ്​ സംസാരിക്കുന്നത്​. ഇതില്‍ വിവാദത്തിന്‍റെ ആവശ്യമില്ല. വെള്ളക്കെട്ടില്‍ നഗരസഭ ഒന്നും ചെയ്​തില്ലെന്നും ഹൈക്കോടതി വ്യക്​തമാക്കി. 


എന്നാല്‍, വെള്ളക്കെട്ട് വിഷയത്തില്‍ വേലിയേറ്റത്തെ പഴിക്കുകയാണ് നഗരസഭ. വേലിയിറക്കം വന്നപ്പോഴാണ്​ വെള്ളമിറങ്ങിയതെന്നും നഗരസഭ വ്യക്​തമാക്കി. എന്നാല്‍, അതിന് തെ​ളി​വ് എ​വി​ടെ​യെ​ന്നായിരുന്നു കോ​ട​തിയുടെ മറുചോദ്യം.


ചൊവ്വാഴ്ച ഈ വിഷയത്തില്‍ നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. 


കൊച്ചിയെ സിങ്കപ്പുര്‍ നഗരം പോലെയാക്കണമെന്ന് പറയുന്നില്ല. പക്ഷെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ സമ്പന്നര്‍ക്ക് അതിവേഗം രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാം. പക്ഷെ സാധാരണക്കാര്‍ക്ക് അതിന് സാധിച്ചെന്നുവരില്ല. ഈയൊരു സാഹചര്യത്തില്‍ നഗരസഭ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.