മൂന്നാറിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ
മൂന്നാറിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ. മൂന്നാറിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വിഷയം പരിസ്ഥിതി ആയതിനാലാണ് കേന്ദ്രത്തിന്‍റെ ഇടപെടല്ലെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: മൂന്നാറിലെ കയ്യേറ്റങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ. മൂന്നാറിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വിഷയം പരിസ്ഥിതി ആയതിനാലാണ് കേന്ദ്രത്തിന്‍റെ ഇടപെടല്ലെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കും മന്ത്രി പറഞ്ഞു.
മൂന്നാർ അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി സി.ആർ. ചൗധരി റിപ്പോർട്ട് നൽകിയിരുന്നു. മൂന്നാറിൽ പച്ചപ്പു കുറയുന്നത് അപകടകരമായ സൂചനയാണ്. മൂന്നാറിലെ കെട്ടിടങ്ങളെല്ലാം ഏത് സമയവും നിലംപൊത്താവുന്ന നിലയിലാണ്.
ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളത് എന്നത് കൊണ്ട് വലിയ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പോലും ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിപ്പെടാനാവാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.