മന്ത്രി കെ ടി ജലീലിന് തലയിലിടാൻ ഒരു തോർത്ത് മുണ്ട്..!! വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
മന്ത്രി കെ ടി ജലീലിന്‍റെ (K T Jaleel) രാജിയാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരം നടക്കുകയാണ്..
തവനൂര്‍ : മന്ത്രി കെ ടി ജലീലിന്‍റെ (K T Jaleel) രാജിയാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരം നടക്കുകയാണ്..
സ്വര്‍ണ്ണക്കടത്ത് കേസുമായി (Gold Smuggling case) ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (Enforcement Directorate) പിന്നാലെ എൻഐഎ (NIA) കൂടി ചോദ്യം ചെയ്തതോടെ മന്ത്രി കെ.ടി. ജലീലിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതിപക്ഷം ഒന്നടങ്കം ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് സമരത്തിലാണ്. യൂത്ത് കോൺഗ്രസും (Youth Congress) യുവ മോർച്ച (Yuva Morcha)യും അടക്കം എല്ലാ പ്രതിപക്ഷ സംഘടനകളും സംസ്ഥാന വ്യാപകമായി സമരം നടത്തുകയാണ്.
എന്നാല്‍, അതിനിടെ വേറിട്ട ഒരു സമര കാഴ്ചയാണ് മന്ത്രി കെ ടി ജലീലിന്‍റെ മണ്ഡലമായ തവനൂരില്‍ നടക്കുന്നത്.
തവനൂരിലെ ചങ്ങരംകുളത്താണ് യൂത്ത് കോൺഗ്രസ് വ്യത്യസ്ത പ്രതിഷേധം നടത്തി ശ്രദ്ധ നേടിയത്
മന്ത്രി ജലീലിന് തോർത്ത് മുണ്ട് വാങ്ങി നൽകാൻ പിച്ച തെണ്ടിയാണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ആലങ്കോട് മണ്ഡലം പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
തുടര്‍ച്ചയായി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുൻപിൽ ചോദ്യം ചെയ്യലുകൾക്കായി തലയിൽ മുണ്ടിട്ട് ഹാജരാകുന്ന മന്ത്രിക്ക് തോർത്ത് വാങ്ങി നൽകാൻ ആണ് ഈ സഹായം" ഇങ്ങനെ പറഞ്ഞാണ് യൂത്ത് കോൺഗ്രസ് ബക്കറ്റുമായി ചങ്ങരംകുളത്ത് പ്രതിഷേധ പിച്ച തെണ്ടൽ നടത്തിയത്...!!
കെ ടി ജലീലിന്‍റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭം നടത്തുമ്പോഴും സര്‍ക്കാരോ സിപിഎമ്മോ അതിന് വഴങ്ങിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത് കൊണ്ട് രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ജലീലിനെ ചോദ്യം ചെയ്താല്‍ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലാകും!!
Also raed: Gold smuggling case: കെ. ടി. ജലീലിനെ NIA വീണ്ടും ചോദ്യം ചെയ്യുന്നു