കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി (Gold smuggling case) ബന്ധപ്പെട്ട് മന്ത്രി കെ. ടി. ജലീല്‍ (K T Jaleel) ചോദ്യം ചെയ്യലിന് ഹാജരായി.
രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ (NIA) ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്.
അതേസമയം, മന്ത്രി എത്തുന്നതിന് മുന്‍പേതന്നെ എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ സുരക്ഷാ വിന്യാസമാണ് ഒരുക്കിയത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പോലീസ് കര്‍ശന സുരക്ഷയൊരുക്കിയിരുന്നത്.
മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ എന്‍ഐഎ ഓഫീസിന് മുന്നിലുള്ള വഴിയുടെ രണ്ട് ഭാഗങ്ങളും ബാരിക്കേഡ് സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഓഫീസിന് മുന്നില്‍ നൂറോളം വരുന്ന പോലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മന്ത്രി ചോദ്യം ചെയ്യലിന് എത്തുന്നത് അറിഞ്ഞാല്‍ പിന്നാലെ ഉണ്ടാകാവുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്തായിരുന്നു മുന്‍കരുതല്‍
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്, രാത്രിയുടെ മറപറ്റിയായിരുന്നു മന്ത്രിയുടെ കൊച്ചിയിലേക്കുള്ള യാത്ര. അര്‍ധരാത്രി 12നാണ് മന്ത്രി തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. പുലര്‍ച്ചെ 6 മണിക്ക് മന്ത്രി NIA ഓഫീസില്‍ എത്തിച്ചേര്‍ന്നിരുന്നു.
മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടനാണ് യാത്ര രാത്രിയിലാക്കിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം ആരോപിച്ചുകഴിഞ്ഞു. നേരത്തെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിലും മന്ത്രി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ഹാജരായത്.
സുഹൃത്തിന്റെ വസതിയില്‍ തന്റെ കാര്‍ ഇട്ട ശേഷം, സ്വകാര്യ കാറിലാണ് മന്ത്രി ഇഡി ഓഫീസില്‍ എത്തിയിരുന്നത്. സമാനമായ തരത്തില്‍ ജലീലിന്റെ ഇന്നത്തെ യാത്രയുടെ യാതൊരു വിവരവും പുറത്താകാതെ സൂക്ഷിക്കാന്‍ പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം ലഭിച്ചിരുന്നുവെന്നും വ്യക്തം.
എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ് NIAയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പ്രധാനമായും മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍.ഐ.എ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്.
Also read: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ വ്യാപക സംഘർഷം..!
4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥത്തിന്‍റെ ഭാരം കിഴിച്ച് മറ്റെന്താണ് ബാഗേജില്‍ ഉണ്ടായിരുന്നത് എന്നാണ് NIA അന്വേഷിക്കുന്നത്.
നേരത്തെ റംസാന്‍ കിറ്റ് വിതരണ സമയത്ത് സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്‍റെ മൊഴി. 16 തവണയാണ് കോളുകള്‍ എങ്കിലും, വാട്‌സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല.
Also read: Gold Smuggling Case: അന്വേഷണ പരിധിയിലേക്ക് മറ്റൊരു മന്ത്രി കൂടി, തെളിവുകള്‍
താന്‍ ഔദ്യോഗികമായ ഇടപെടല്‍ മാത്രമാണ് കോണ്‍സുലേറ്റുമായും കേസില്‍ പ്രതിയായിട്ടുളള സ്വപ്‌നയുമായിട്ടും നടത്തിയത് എന്നാണ് മന്ത്രി കെ. ടി. ജലീല്‍ ആവര്‍ത്തിക്കുന്നത്.