ആയിരക്കണക്കിനാളുകള്‍ സമരത്തിനായി തെരുവില്‍ ഇറങ്ങുന്നത് രോഗവ്യാപനം കൂട്ടും, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മന്ത്രി  കെ.  ടി ജലീലിന്‍റെ  രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന  സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി (Health Minister) കെ. കെ ശൈലജ (K K Shailaja).

Last Updated : Sep 17, 2020, 03:37 PM IST
  • പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ
  • കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക എന്ന് ആരോഗ്യമന്ത്രി
ആയിരക്കണക്കിനാളുകള്‍  സമരത്തിനായി  തെരുവില്‍ ഇറങ്ങുന്നത്  രോഗവ്യാപനം കൂട്ടും, മുന്നറിയിപ്പുമായി  ആരോഗ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി  കെ.  ടി ജലീലിന്‍റെ  രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന  സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി (Health Minister) കെ. കെ ശൈലജ (K K Shailaja).

കോവിഡ്‌  (COVID-19) വ്യാപനം  രൂക്ഷമായ  സാഹചര്യത്തില്‍   സംസ്ഥാനത്ത് നടക്കുന്ന ഇത്തരം  പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക എന്ന് ആരോഗ്യമന്ത്രി  പറഞ്ഞു.

ആരോഗ്യ വകുപ്പിന്‍റെ  നിര്‍ദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത് ,  ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇത്.  സമരക്കാരെ പറഞ്ഞ് മനസിലാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം കൂട്ടാനുള്ള സ്ഥിതി ഉളവാക്കും.   7 മാസ൦ സംസ്ഥാനം കൈക്കൊണ്ട  പ്രതിരോധ  പ്രവര്‍ത്തനത്തിന്‍റെ  ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

മന്ത്രി കെ ടി ജലീലിന്‍റെ  (K T Jaleel) രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരാണ്  തെരുവില്‍  ഇറങ്ങിയിരിയ്ക്കുന്നത്. കോവിഡും, കനത്ത മഴയും സര്‍ക്കാര്‍ നിലപാടും  അവഗണിച്ചാണ്  ഇവര്‍  തെരുവില്‍ ഉറങ്ങുന്നത്.  

വ്യാഴാഴ്ച പുലര്‍ച്ചെ മന്ത്രി കെ. ടി  ജലീല്‍ ചോദ്യം ചെയ്യലിനായി NIA ഓഫീസില്‍ എത്തിയിരുന്നു.  NIA ഓഫീസിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Also read: ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് COVID 19

അതേസമയം, സംസ്ഥാനത്ത് കോവിഡ്‌   കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.  3,830  പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ്‌  സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത് കോവിഡ്‌  ബാധിതരുടെ എണ്ണം 1,18,000 കടന്നിരിയ്ക്കുകയാണ്. 480 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  

Also read: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാം, ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കോവിഡ്‌   ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് 12ാം സ്ഥാനത്താണ്‌ നിലവില്‍ കേരളം. 

Trending News