Kochi: തനിക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ ദി പ്രീസ്റ്റിലൂടെ ലഭിച്ചുവെന്നും താൻ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും നടി നിഖില വിമൽ (Nikhila Vimal) തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടി (Mammmootty)ചിത്രമായ ദി പ്രീസ്റ്റിൽ മഞ്ജു വാരിയർക്കൊപ്പം വളരെ പ്രാധാന്യമുള്ള കഥാപാത്രമായി ആണ് നിഖില എത്തുന്നത്. ഹൊറർ ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള സിനിമ നവാ​ഗതനായ ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഏറെ അഭിനയ പ്രാധന്യമുള്ള ഒരു കഥാപത്രത്തെയായിരുന്നു താൻ കാത്തിരുന്നത്. പക്ഷെ തേടിയെത്തിയ അവസരങ്ങൾ പലതും നായിക പ്രാധാന്യം ഉള്ളതായിരുന്നില്ല. ദി പ്രീസ്റ്റിൽ (The Priest) അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തനിക്ക് തോന്നിയെന്ന് നടി  നിഖില വിമൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.


ALSO READ: ലോക വനിത ദിനം 2021: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ തപ്പട് വരെ കണ്ടിരിക്കേണ്ട സിനിമകൾ


ഒരു നടിയെന്ന നിലയിൽ പെർഫോം ചെയ്യാനുള്ള ഇടം ഈ ചിത്രത്തിലൂടെ കിട്ടിയെന്നും അത് തനിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്റെ അടുത്ത സുഹൃത്താണെന്നും ഈ കഥ രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ ജോഫിൻ തന്നോട് പറഞ്ഞിരുന്നുവെന്നും നിഖില ഫേസ്ബുക്കിൽ പറഞ്ഞു. ഈ സിനിമയുടെയും കഥയുടെയും ഓരോ ഡെവലൊപ്മെന്റും തനിക്ക് നന്നായി അറിയാമെന്നും, ഈ സിനിമ തനിക്കും ജോഫിനും ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും നിഖില  (Nikhila Vimal) കൂട്ടിച്ചേർത്തു.


അതെ സമയം മാർച്ച് 4 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ  റിലീസ് വീണ്ടും നീട്ടി വെച്ചു. മാർച്ച് 3 നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ച വിവരം നിർമ്മാതാക്കൾ പുറത്ത് വിട്ടത്. തീയേറ്ററുകളിൽ (Theater) സർക്കാർ സെക്കന്റ് ഷോ അനുവദിക്കാത്തതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി വെച്ചത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ എത്തുന്ന ചിത്രത്തിൽ നിഖില വിമലിനെ കൂടാതെ മഞ്ജു വാര്യർ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, ജഗദീഷ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


ALSO READ: അമ്മ മുഖത്ത് നിന്ന് ​ഗായത്രി കേട്ട് ചിരിതൂകിയിരിക്കുന്ന കുട്ടിക്കുറുമ്പൻ- വീഡിയോ വൈറൽ


ചിത്രത്തിൽ Mammootty വൈദീകന്റെ വേഷത്തിലാണെത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഫെബ്രുവരി 27 ന്  പുറത്തിറങ്ങിയിരുന്നു. വൈദീകനായ മമ്മൂട്ടി കുറ്റാന്വേഷണത്തിനായി ഇറങ്ങി തിരിക്കുന്നതാണ് കഥസന്ദർഭമെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ടീസർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ ട്വിറ്ററിൽ ട്രെൻഡിങിലെത്തിയിരുന്നു. ഒരു മിനിറ്റിൽ അധികമുള്ള ടീസറിൽ സിനിമ പറയാൻ പോകുന്ന കഥ സന്ദർഭത്തെയാണ് അറിയിച്ചിരിക്കുന്നത്.


ഒരു കുടംബത്തിൽ നടക്കുന്ന മൂന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന വൈദീകൻ എത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യറും (Manju Warrier) ഒരുമിച്ച് അഭിനിയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത ദി പ്രീസ്റ്റിന് ഉണ്ട്. ദീപു പ്രദീപും, ശ്യാമ മേനോനും ചേർന്ന് ചിത്രത്തിന് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. 


ALSO READ: Movie Teaser: രജീഷ വിജയൻ ചിത്രം ഖോ ഖോയുടെ ടീസറെത്തി; റിലീസ് ചെയ്‌തത്‌ മമ്മൂട്ടി


അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ്, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. രാഹുൽ രാജാണ് സം​ഗീതം നൽകിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പിനയുടെ ബാനറിൽ ആൻ്റോ ജോസഫും. ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.