Movie Teaser: ജോജു ജോർജ് നായകനായി എത്തുന്ന മധുരത്തിന്റെ ടീസർ പുറത്തിറക്കി

ജൂണിന് ശേഷം അഹമ്മദ് കബീർ ചെയ്യുന്ന മധുരത്തിന്റെ ടീസർ റിലീസ് ചെയ്‌തു.  അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 03:44 PM IST
  • ജൂണിന് ശേഷം അഹമ്മദ് കബീർ ചെയ്യുന്ന "മധുര"ത്തിന്റെ ടീസർ റിലീസ് ചെയ്‌തു.
  • അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്
  • ജോജു ജോർജിന് ഒപ്പം നിഖില വിമൽ. അർജുൻ അശോകൻ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
  • ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക് അമീർ, ഷാഹിം സഫർ എന്നിവർ സംയുക്തമായി ആണ്.
Movie Teaser: ജോജു ജോർജ് നായകനായി എത്തുന്ന മധുരത്തിന്റെ ടീസർ പുറത്തിറക്കി

Kochi: ജൂണിന് ശേഷം അഹമ്മദ് കബീർ (Ahammed Kabir) ചെയ്യുന്ന മധുരത്തിന്റെ ടീസർ (Teaser) റിലീസ് ചെയ്‌തു. ജോജു ജോർജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ജോജു ജോർജിന് (Joju George) ഒപ്പം നിഖില വിമൽ. അർജുൻ അശോകൻ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഹിറ്റ് ചിത്രങ്ങളായ ജോസഫ് (Joseph), പൊറിഞ്ചുമറിയം ജോസ്, ചോല എന്നിവയ്ക്ക് ശേഷം ജോജു ജോർജും സിജോ വടക്കനും നിർമ്മിക്കുന്ന സിനിമയാണ് ഇത്. ജിതിൻ സ്റ്റാനിസ്ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.

ALSO READ: ഒറ്റ്: 25 വർഷത്തിനുശേഷം പ്രണയനായകന്‍ Arvind Swamy എത്തുന്നു, ഒപ്പം കുഞ്ചാക്കോ ബോബനും

ചിത്രത്തിന്റെ (Film) തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക് അമീർ, ഷാഹിം സഫർ എന്നിവർ സംയുക്തമായി ആണ്. ചിത്രത്തിന്റെ കോ പ്രാഡ്യൂസഴ്സ് ബാദുഷയും സുരാജുമാണ്. സിനിമയുടെ സംഗീതം ചെയ്‌തത് അബ്ദുൽ വഹാബും പാട്ടുകൾക്ക് വരിയെഴുതിയിരിക്കുന്നത് വിനായക് ശശികുമാറുമാണ്. 

ALSO READ: Dhanush - Mari Selvaraj ചിത്രം കർണൻ April 9 ന് തീയറ്ററുകളിലെത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

ചിത്രത്തിന്റെ എഡിറ്റിംഗ് നടത്തുന്നത്  മഹേഷ്‌ ബുവനെന്തുവും ആര്ട്ട് ഡയറക്ടർ ദിലീപ് നാഥുമാണ്.  അതേസമയം ചിത്രത്തിന്റെ (Cinema) കോസ്റ്റ്യുമ് ഡിസൈൻ ചെയ്തിരിക്കുന്നത് സമീറ സനീഷാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശേരിയാണ്. സൗണ്ട് മിക്സ് വിഷ്ണു സുജാതൻ നിർവഹിച്ചപ്പോൾ സൗണ്ട് ഡിസൈനിങ് ധനുഷ് നായനാരാണ് ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  

Trending News