Movie Teaser: രജീഷ വിജയൻ ചിത്രം ഖോ ഖോയുടെ ടീസറെത്തി; റിലീസ് ചെയ്‌തത്‌ മമ്മൂട്ടി

രജീഷ വിജയൻറെ ഏറ്റവും പുതിയ സ്പോർട്ട്സ് ചിത്രമായ ഖോ ഖോയുടെ ട്രെയ്‌ലർ മമ്മൂട്ടി പുറത്ത് വിട്ടു. ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 01:25 PM IST
  • രജീഷ വിജയൻറെ ഏറ്റവും പുതിയ സ്പോർട്ട്സ് ചിത്രമായ ഖോ ഖോയുടെ ട്രെയ്‌ലർ മമ്മൂട്ടി പുറത്ത് വിട്ടു.
  • ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്.
  • ഫൈനൽസിന് ശേഷം രജീഷ വിജയൻ അഭിനയിക്കുന്ന കായിക ചിത്രമാണ് ഖോ ഖോ.
  • ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്യുന്നത് ടോബിൻ തോമസ് ആണ്.
Movie Teaser: രജീഷ വിജയൻ ചിത്രം ഖോ ഖോയുടെ ടീസറെത്തി; റിലീസ് ചെയ്‌തത്‌ മമ്മൂട്ടി

Kochi: രജീഷ വിജയൻറെ (Rajisha Vijayan)  ഏറ്റവും പുതിയ സ്പോർട്ട്സ് ചിത്രമായ ഖോ ഖോയുടെ ടീസർ മമ്മൂട്ടി പുറത്ത് വിട്ടു. ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്. ഫസ്റ്റ് പ്രിന്റ് സ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ ഇന്ത്യഒട്ടാകെയുള്ള ഡിസ്ട്രിബ്യുഷൻ നടത്തുന്നത്  ക്യാപിറ്റൽ സ്റ്റുഡിയോസ്‌ ആണ്. ഫൈനൽസിന് ശേഷം രജീഷ വിജയൻ അഭിനയിക്കുന്ന കായിക ചിത്രമാണ് ഖോ ഖോ.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്‌കൂളിൽ ഖോ ഖോ കളിക്കാർക്കായുള്ള ടീം ഉണ്ടാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. രജീഷ വിജയൻ (Rajisha Vijayan) കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ മമിത ബൈജു, രഞ്ജിത് ശേഖർ നായർ വെങ്കിടേഷ് വി പി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്യുന്നത് ടോബിൻ തോമസ് ആണ്.

ALSO READ: ലോക വനിത ദിനം 2021: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ തപ്പട് വരെ കണ്ടിരിക്കേണ്ട സിനിമകൾ

2020 ഓഗസ്റ്റിൽ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്ത് വിട്ടിരുന്നു. സിനിമയുടെ മറ്റൊരു പോസ്റ്റർ ഡിസംബറിൽ മഞ്ജു വാരിയർ (Manju Warrier) തന്റെ ഫേസ്ബുക്കിലൂടെയും പങ്ക് വെച്ചിരുന്നു. നേരത്തെ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രം കോവിഡ് മഹാമാരി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സിദ്ധാർഥ പ്രദീപാണ്.

ALSO READ: Aruvi Hindi Remake: Tamil ചിത്രം അരുവി ഹിന്ദിയിലെത്തുന്നു; Fatima Sana Sheikh കേന്ദ്ര കഥാപാത്രം

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ രാഹുൽ റിജി നായരുടെ നാലാമത്തെ ചിത്രമാണ് ഖോ ഖോ എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. രാഹുലിന്റെ മറ്റ് ചിത്രങ്ങൾ കള്ളനോട്ടം, ഡാകിനി എന്നിവയാണ്. ഇത് കൂടാതെ രാഹുലിന്റെ മറ്റ് പല ഹൃസ്വ ചിത്രങ്ങളും തമിഴിൽ (Tamil) ചെയ്‌ത മൗനം സെല്ലും വാർത്തൈകൾ എന്ന മ്യൂസിക്കൽ വീഡിയോയും വൻ ജനപ്രീതി പിടിച്ച് പറ്റിയിട്ടുണ്ട്.

കബഡിക്ക് സമാനമായ ഒരു കളിയാണ് ഖോ ഖോയും. ഇന്ത്യയുടെ (India) പരമ്പരഗതമായ കളികളിൽ വളരെ പ്രശസ്‌തി നേടിയ കളികളിൽ ഒന്ന് കൂടിയാണ് ഖോ ഖോ. ഈ കളി പാലക്കാട് ഭാഗങ്ങളിൽ വളരെ പ്രശസ്തമായതിനാൽ ആ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രജീഷ വിജയൻറെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രമാകും ഖോ ഖോ കാഴ്ചവെയ്ക്കുക. 

ALSO READ: Movie Release: ഈ മാർച്ചിൽ നിങ്ങൾ കാണാൻ കാത്തിരുന്ന 5 Bollywood സിനിമകൾ എത്തുന്നു

ഇതിന് മുമ്പ് ഇറങ്ങിയ രജിഷയുടെ കായിക ചിത്രമായ ഫൈനൽസിൽ (Finals) രജീഷ സൈക്ലിസ്റ് ആയിട്ടായിരുന്നു അഭിനയിച്ചത്. ആ കഥാപാത്രം വളരെയധികം കൈയടി നേടുകയും ചെയ്തിരുന്നു. രജീഷ വിജയൻറെ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ ലവ് ആണ്. ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ടോം ചാക്കോ ആയിരുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്.  കോവിഡ് കാലത്ത് ഷൂതിങ് പൂർത്തിയാക്കിയ ഒരു ചിത്രം എന്ന പ്രത്യേകത കൂടി ലവിന് ഉണ്ടായിരുന്നു. ചിത്രം OTT പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്‌തത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News