കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥികളെ കൊണ്ടുവരുന്നതിനെതിരെ തയ്യാറാക്കിയ നിവേദനത്തില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നുണ്ടായ  വിവാദങ്ങളില്‍പ്പെട്ട നടി സജിതാ മഠത്തില്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്‍റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും. എന്നാണ് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് സജിതാ കുറിച്ചത്.


ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ലെന്ന് വ്യക്തമാക്കി സജിതാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


മോഹന്‍ലാല്‍ എന്ന നടന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സജിത വ്യക്തമാക്കിയിരുന്നു.


അതിനുശേഷം തനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സജിതാ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.