ഹോളിവുഡ് (Hollywood) നടി  സ്കാർലെറ്റ് ജൊഹാൻസൺ മൂന്നാമതും വിവാഹിതയായി. ഹാസ്യതാരം കോളിൻ ജോസ്റ്റാണ്  വരൻ. കഴിഞ്ഞ മെയ്യിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കൊറോണ വൈറസ് മാർഗനിർദേശങ്ങൾ പാലിച്ച് നടന്ന സ്വകാര്യ  ചടങ്ങിലായിരുന്നു  വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. 2017ലാണ് ആദ്യമായി ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. 35കാരിയായ സ്കാർലെറ്റിന്റെ  മൂന്നാമത്തെ വിവാഹമാണ് ഇത്. കോളിന്റെ ആദ്യ വിവാഹമാണ്. ഹോളിവുഡ് നടൻ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008 ലായിരുന്നു ഇവരുടെ വിവാഹം. 2010 ൽ ഇരുവരും വേർപിരിഞ്ഞു. 


ALSO READ || Viral Video: ഹൽദി ചടങ്ങിൽ സുന്ദരിയായി കാജൽ!!


പിന്നീട് ഫ്രഞ്ച് ബിസിനസുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്‌തെങ്കിലും 2017 ൽ ആ ദാമ്പത്യവും തകർന്നു. രണ്ടാം വിവാഹത്തിൽ സ്കാർലെറ്റിന്  ആറ്  വയസുകാരിയായ ഒരു മകളുണ്ട്. മാർവെലിന്റെ 'ബ്ളാക്ക്  വിഡോ' എന്ന ചിത്രമാണ് ഇനി സ്കാർലെറ്റിന്റെതായി പുറത്തിറങ്ങാനുള്ളത്. ഈ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ വൈറസ് (Corona Virus) പ്രതിസന്ധിയെ  തുടർന്ന്  മാറ്റിവയ്ക്കുകയായിരുന്നു.