തെന്നിന്ത്യൻ ചലച്ചിത്ര താരം കാജൽ അഗർവാളി (Kajal Aggarwal)ന്റെ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന ഹൽദി ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈയിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു ഹൽദി.
ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവാണ് വരന്‍. ഒക്ടോബര്‍ 30നാണ് വിവാഹം. മുംബൈയില്‍ വച്ച് നടക്കാനിരിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക.
The Happiness Of Getting Married To The Love Of Her Life Clearly Reflects On Her Face#KajGautKitched @MsKajalAggarwal #KajalAggarwal pic.twitter.com/qvaonL84WN
— Kajal Tamil FC (@kajalTamilFC) October 29, 2020
ALSO READ | അന്ധയായ നായികയുടെ കിടപ്പറ രംഗങ്ങള്‍; സംവിധായകനെതിരെ കാജല്‍!!
താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമി(Instagram)ലൂടെ അറിയിച്ചത്. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും വിവാഹശേഷവും അഭിനയം തുടരുമെന്നും താരം പറയുന്നു. വീട്ടുകാര്‍ ആലോചിച്ചു തീരുമാനിച്ച വിവാഹമാണ് ഇതെന്നും കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയമെന്നും താരം പറയുന്നു.
കൊറോണ വൈറസ് (Corona Virus) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുക്കൊണ്ടാണ് വിവാഹം നടക്കുക. 2004ല്‍ റിലീസ് ചെയ്ത ക്യൂം! ഹോ ഗയാ നാ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ കാജല്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. തുപ്പാക്കി, ജില്ലാ, വിവേഗം, മെര്‍സല്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
'ദി എലഫന്‍റ് കമ്പനി' എന്ന ഹോം ഡെക്കര്‍ സ്ഥാപനത്തിന്റെ ഉടമയാണ് ഗൗതമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവാഹ ചടങ്ങില്‍ സിനിമാ മേഖയിലെ പ്രമുഖരില്‍ ചിലര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ(Mumbai)യിലെ സുമന്‍ അഗര്‍വാളിന്‍റെയും വിനയ് അഗര്‍വാളിന്‍റെയും മകളായ കാജലിന്റെ സഹോദരി നിഷാ അഗര്‍വാളും അഭിനേത്രിയാണ്. മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍ മോഡലി൦ഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.