ബിഗ് ബ്രദറിന്റെ ട്രയിലര്‍ പുറത്തിറങ്ങി
ഇരുപത്തിയഞ്ചുകോടി മുതല്‍മുടക്കിലാണ് ബിഗ് ബ്രദര്‍ അണിയിച്ചോരുക്കുന്നത്.
സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തിറക്കി.
ഇരുപത്തിയഞ്ചുകോടി മുതല്‍മുടക്കിലാണ് ബിഗ് ബ്രദര്‍ അണിയിച്ചോരുക്കുന്നത്.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, സര്‍ജോനാ ഖാലിദ്, സിദ്ധിഖ്, ദേവന്, ടിനി ടോം, ഇര്‍ഷാദ്, ജനാര്ദ്ദനന്, സുധി കൊല്ലം, ശംഭൂ, ഹണി റോസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മിര്‍ണ മേനോന് ആണ് നായികയായി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ അര്‍ബാസ് ഖാന് നല്ലൊരു വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം മാത്രമല്ല തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് ആണ്.
ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.