മലയാളത്തിന്റെ അല്ലെങ്കിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്നത് അഹങ്കാരമില്ലാതെ തന്നെ മലയാളികൾ പറയുന്നതാണ്.  ലാലേട്ടന്റെ കയ്യിലെ ടാറ്റൂവാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.  ഇന്നലെ നടന്ന ബിഗ് ബോസ് ഷോയിലാണ് ലാലേട്ടന് കൈയ്യില്‍ പുത്തൻ ടാറ്റൂവുമായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടാറ്റൂ കണ്ട ബിഗ്ബോസ് മത്സരാർത്ഥികൾ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ ഒരു കിടിലം ചിരിയില്‍ ഒതുക്കുകയായിരുന്നു അദ്ദേഹം.   അദ്ദേഹം കയ്യിൽ കുറിച്ച ആ ടാറ്റൂ എന്താണെന്ന് അറിയണ്ടേ.  അത് മറ്റൊന്നുമല്ല 'ബറോസ്' എന്നായിരുന്നു.   


Also Read: Lockdown ൽ ജൈവ കൃഷിയുമായി Mohanlal; വീഡിയോ ഏറ്റെടുത്ത് ആരാധകർ


മോഹന്‍ലാല്‍ (Mohanlal) ആദ്യമായി സംവിധായകന്റെ കുപ്പായം അലങ്കരിക്കുന്ന ആദ്യ ചിത്രമാണ് ബറോസ്. ഇതിനോടനുബന്ധിച്ചുള്ള  മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിരുന്നു. 



പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള സിനിമയാണ് ബറോസ് (Barroz). വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.


Also Read: അടികപ്യാരെ കൂട്ടമണി ഇനി തമിഴിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി


ബറോസിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്. കൊവിഡ് (Covid) വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.  നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്. ജിജോ പുന്നൂസാണ് തിരക്കഥയും ടെക്നിക്കല്‍ ഡയറക്ടറും. ബറോസില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.