എറണാകുളം ജില്ലയിൽ സിനിമ ഷൂട്ടിങിനും തിയറ്റർകൾക്ക് ഒരാഴ്ചത്തേക്ക് വിലക്ക്, മെയ് രണ്ട് വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്

മെയ് രണ്ട് വരെയാണ് സിനിമയുടെ ചിത്രീകരണം താൽക്കാലിക നിർത്തിവെച്ചിരിക്കുന്നത്. തിയറ്റുകളുടെ പ്രവർത്തനവുമാണ് ഒരാഴ്ചത്തേക്ക് നിർത്തവെച്ചിരിക്കുന്നത്. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 09:03 PM IST
  • മെയ് രണ്ട് വരെയാണ് സിനിമയുടെ ചിത്രീകരണം താൽക്കാലിക നിർത്തിവെച്ചിരിക്കുന്നത്.
  • തിയറ്റുകളുടെ പ്രവർത്തനവുമാണ് ഒരാഴ്ചത്തേക്ക് നിർത്തവെച്ചിരിക്കുന്നത്.
  • തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
  • ഇന്ന് 4468 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എറണാകുളം ജില്ലയിൽ സിനിമ ഷൂട്ടിങിനും തിയറ്റർകൾക്ക് ഒരാഴ്ചത്തേക്ക് വിലക്ക്, മെയ് രണ്ട് വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്

Kochi : കേരളത്തിൽ അതിതീവ്രമായി കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്ന എറണാകുളത്ത് (Ernakulam) കനത്ത് നിയന്ത്രണവുമായി ജില്ല ഭരണകൂടം. ജില്ലയിൽ ഒരാഴ്ചത്തേക്ക് സിനിമയുടെ ചിത്രീകരണമോ (Film Shooting) തിയറ്ററുകളുടെ പ്രവർത്തനമോ പാടില്ലെന്ന് എറണാകുളം ജില്ല ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

മെയ് രണ്ട് വരെയാണ് സിനിമയുടെ ചിത്രീകരണം താൽക്കാലിക നിർത്തിവെച്ചിരിക്കുന്നത്. തിയറ്റുകളുടെ പ്രവർത്തനവുമാണ് ഒരാഴ്ചത്തേക്ക് നിർത്തവെച്ചിരിക്കുന്നത്. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ALSO READ : Kerala Covid Update: ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 കടന്നു, എറണാകുളവും കോഴിക്കോടും അതീവ അപകടാവസ്ഥയിൽ 

ഇവ രണ്ട് കൂടാതെ ജില്ലയിലെ അമ്യൂസ്മെന്റ് പാർക്കുകൾ, മറ്റ് എന്റർടെയിൻമെന്റ് പാർക്കുകൾ ക്ലബുകളും കുടുംബയോഗങ്ങൾ തുടങ്ങിയ ഒത്തുച്ചേരലുകളുമാണ് നിർത്തിവെക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് എറാണാകുളം ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യ അനുപതാം കണക്കിലെടുത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഇന്ന് 4468 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ : വിദേശ വിമാന സർവീസ് നിലച്ചുവെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് സിയാൽ

അതേസമയം കേരളത്തിൽ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ : കൊവിഡ് വ്യാപനം; സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം, രക്തം നൽകാൻ ആളുകൾ എത്തുന്നില്ല

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News