Barroz: ആദ്യ ദിവസത്തെ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് ലാലേട്ടന്‍.....

And the Camera starts Rolling! First day of shoot... Action! 

And the Camera starts Rolling! First day of shoot... Action! 

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്   Barroz... ഈ ചിത്രത്തിന്‍റെ  Camera, Start, Action പറയുന്നത്  മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ് എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത

1 /5

മോഹന്‍ലാല്‍  ആദ്യമായി സംവിധായകന്‍റെ റോളില്‍ എത്തുന്ന ചിത്രത്തിന്‍റെ  ചിത്രീകരണം ആരംഭിച്ചു. ഫോർട്ട് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.  

2 /5

ബറോസ് സിനിമയുടെ ചിത്രീകരണത്തിന്‍റെ  ദൃശ്യങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.  നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം.  

3 /5

സംവിധാനത്തോടൊപ്പം  മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ബറോസിൽ  പ്രിത്വിരാജും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.   

4 /5

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം....!!

5 /5

കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും  എന്നാല്‍ ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. കലാകാരന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരത്തിന്‍റെ  ലഹരിയിലാണ്,  ചിത്രത്തെക്കുറിച്ച്  മോഹൻലാൽ പറഞ്ഞു.... 

You May Like

Sponsored by Taboola