Chathurmugham : മഞ്ജു വാര്യർ ചിത്രം ചതുർമുഖം സീ 5ൽ റിലീസ് ചെയ്യും
തീയേറ്ററുകളിൽ റിലീസ് ചെയ്‌ത് ചിത്രം കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു.
Kochi: മഞ്ജു വാര്യർ ചിത്രം ചതുർമുഖം ഒടിടി പ്ലാറ്റഫോമായ (OTT)സീ5 ൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. തീയേറ്ററുകളിൽ റിലീസ് ചെയ്‌ത് ചിത്രം കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. കോവിഡ് രോഗബാധ കുറയുമ്പോൾ ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തിക്കുമെന്നും അന്ന് അറിയിച്ചിരുന്നു.
മലയത്തിലെ ആദ്യ ടെക്കോ - ഹോറർ ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യരും (Manju Warrier) സണ്ണി വെയ്‌നുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങളും വൻ തോതിൽ തരംഗം സൃഷ്ടിച്ചിരുന്നു. തീയേറ്ററുകളിലും ചിത്രത്തിന് വൻ ജനപ്രീതി നേടാൻ സാധിച്ചിരുന്നു.
ALSO READ: മേളകളില്ലാത്ത ലോകത്തേക്ക് ആ മനുഷ്യൻ; മേള രഘു അന്തരിച്ചു
പ്രീസ്റ്റിന് (Priest) ശേഷം മഞ്ജു വാര്യർ നായികയാവുന്ന രണ്ടാമത്തെ ത്രില്ലർ കൂടിയാണ് ചതുർമുഖം. ഒരിടവേളക്ക് സണ്ണിവെയനും വീണ്ടും അഭിനയത്തിൽ സജീവമായതും ചതുർമുഖത്തിലൂടെയാണ്. സമീപകാലത്തെ ചില സംഭവങ്ങൾ കൂടി കോർത്തിണക്കിയാണ് ചിത്രത്തിൻറെ കഥ. ഒരു സാധാരണ വീട്ടിലെ അമ്മയും മകളും തമ്മിലുള്ള സംഭാഷണങ്ങളിൽ തുടങ്ങി ഭയത്തിൻറെയും ആകാംക്ഷയുടയുമെല്ലാം മുൾ മുനയിലേക്ക് പ്രേക്ഷകരെ തള്ളിവിടാൻ ചലതൊക്കെയും ചിത്രത്തിനുണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലർ വ്യക്തമാക്കിയിരുന്നു.
ALSO READ: അങ്ങിനെ 'എല്ലാം ശരിയാകും' ജൂൺ നാലിന്: സസ്പെൻസിട്ടൊരു വെളിപ്പെടുത്തൽ
രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ എട്ടിനാണ് തീയ്യേറ്ററിലെത്തിയത്. കെ.അഭയകുമാര്‍ , അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ (Malayalam New Release) കഥയും തിരക്കഥയും സംഭാഷണവും.
അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.