മേളകളില്ലാത്ത ലോകത്തേക്ക് ആ മനുഷ്യൻ; മേള രഘു അന്തരിച്ചു

പുത്തന്‍വെളി ശശിധരന്‍ എന്നാണ് രഘുവിൻറെ. മുഴുവന്‍ പേര്.

Written by - Zee Malayalam News Desk | Last Updated : May 4, 2021, 09:56 AM IST
  • മേളയില്‍ മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്.
  • മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത്
  • രഘുവിൻറെ നിര്യാണത്തിൽ മലയാള സിനിമയിലെ പ്രമുഖർ അനുശോചനം അറിയിച്ചു
  • മലയാളത്തിലും തമിഴിലെയും മിക്ക സൂപ്പർ സ്റ്റാറുകൾക്കുമൊപ്പം രഘു വേഷമിട്ടിട്ടുണ്ട്
മേളകളില്ലാത്ത ലോകത്തേക്ക് ആ മനുഷ്യൻ; മേള രഘു അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.

പുത്തന്‍വെളി ശശിധരന്‍ എന്നാണ് രഘുവിൻറെ. മുഴുവന്‍ പേര്.കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു അരങ്ങേറ്റം കുറിച്ചത്. അങ്ങിനെയാണ് പേരിനൊപ്പം  മേള എന്നത് കൂടി ചേർത്ത് വായിക്കാൻ തുടങ്ങിയത്.

ALSO READ : Nivin Pauly ചിത്രം തുറമുഖം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ഇന്ന് അർധരാത്രി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് റിപ്പോർട്ട്

രഘു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മേള രഘു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മേളയില്‍ മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിലാണ്.

ALSO READ : മലയാള സിനിമ രംഗം OTT യിലേക്ക് മാറുന്നോ? ; Covid പ്രതിസന്ധിയിൽ മരയ്ക്കാർ ഒഴികെ ഇരുപതോളം ചിത്രങ്ങൾ OTT റിലീസിന് കാത്തിരിക്കുന്നു

രഘുവിൻറെ നിര്യാണത്തിൽ മലയാള സിനിമയിലെ പ്രമുഖർ അനുശോചനം അറിയിച്ചു. മലയാളത്തിലും തമിഴിലെയും മിക്ക സൂപ്പർ സ്റ്റാറുകൾക്കുമൊപ്പം രഘു വേഷമിട്ടിട്ടുണ്ട്. കമലഹാസനുമൊത്ത് അപൂർവ്വ സഹോദരങ്ങൾ എന്ന ചിത്രത്തിലും രഘു അഭിനയിച്ചു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 
 
 
 

Trending News