Chennai: ധനുഷിന്റെ (Dhanush) ഏറ്റവും പുതിയ ചിത്രമായ ജഗമേ തന്തിരം (Jagame Thandhiram) നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും.  റിലീസ്  നെറ്റ്ഫ്ലിക്സിലായിരിക്കും എന്ന് അറിയിച്ചതിനൊപ്പം സിനിമയുടെ ടീസറും പുറത്തിറക്കിയിട്ടുണ്ട്. സിനിമയുടെ ടീസർ (Teaser)ആരാധകർ വളരെ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ധനുഷിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണ് ജഗമേ തന്തിരം. കാർത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌ 



COMMERCIAL BREAK
SCROLL TO CONTINUE READING

വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ശശികാന്താണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ശശികാന്തിന് സിനിമ OTT പ്ലാറ്റഫോമിൽ റിലീസ് ചെയ്യാൻ ഓഫർ ലഭിച്ചിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നെറ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യുമെന്ന് ഇന്നാണ് അറിയിച്ചത്.  വൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്.  ടീസറിനൊപ്പം സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും റിലീസ് തീയതി വ്യക്തമാക്കിയിട്ടില്ല.


ALSO READ: Bigg Boss Season 14: വിജയിയായി Rubina Dilaik, രാഹുല്‍ വൈദ്യ രണ്ടാം സ്ഥാനത്ത്


ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും (Joju George) ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ധനുഷ് ഡബിൾ റോളിലാണ് എത്തുന്നത്. സുരുളി, പ്രഭു എന്നീ രണ്ട് കഥാപാത്രങ്ങളെ ധനുഷ് സിനിമയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിലും തമിഴ് നാട്ടിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.


നായകനായ ധനുഷിന് സിനിമ OTT പ്ലാറ്റഫോമിൽ റീലീസ് ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. ട്വിറ്ററിലൂടെ (Twitter) അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ധനുഷും ചിത്രത്തിന്റെ നിർമ്മാതാവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അഭ്യുഹങ്ങളുണ്ട്.  



ALSO READ: Movie Release: 2021 ൽ South India ആകാംഷയോടെ കാത്തിരിക്കുന്ന Movie കൾ ഏതൊക്കെ?


മറ്റൊരു ധനുഷ് ചിത്രമായ കർണന്റെ (Karnan) റിലീസ് തീയതി പ്രഖ്യാപിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചപ്പോൾ സിനിമയുടെ നിർമ്മാതാവായ കലൈപുലി എസ് തണുവിനെ അഭിനന്ദിച്ച് കൊണ്ട് ധനുഷ് രംഗത്തെത്തിയിരുന്നു. കർണൻ തിയേറ്ററിൽ റിലീസ് ചെയ്യുമെന്നത് വളരെ സന്തോഷം നൽകുന്ന വർത്തയാണെന്നും ധനുഷ് പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.