Bigg Boss Season 14: വിജയിയായി Rubina Dilaik, രാഹുല്‍ വൈദ്യ രണ്ടാം സ്ഥാനത്ത്

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ്  (Big Boss)ആദ്യവാരം പിന്നിടുമ്പോള്‍   Big Boss ഹിന്ദി പതിപ്പിന്‍റെ Grand Finale കഴിഞ്ഞിരിയ്ക്കുകയാണ്...

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 01:22 AM IST
  • വര്‍ണ്ണാഭമായ Finaleയില്‍ സീസണ്‍ 14 ഏറ്റവും ശക്തയായ മത്സരാർത്ഥിയായ റുബീന ദിലൈക് (Rubina Dilaik) വിജയിയായി.
  • ഭര്‍ത്താവ് അഭിനവ് ശുക്ല യ്ക്കൊപ്പം ഈ സീസണില്‍ പങ്കെടുത്ത റുബീന തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ട താരമായി നിലകൊണ്ടു.
Bigg Boss Season 14: വിജയിയായി  Rubina Dilaik, രാഹുല്‍ വൈദ്യ രണ്ടാം സ്ഥാനത്ത്

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ്  (Big Boss)ആദ്യവാരം പിന്നിടുമ്പോള്‍   Big Boss ഹിന്ദി പതിപ്പിന്‍റെ Grand Finale കഴിഞ്ഞിരിയ്ക്കുകയാണ്...

വര്‍ണ്ണാഭമായ Finaleയില്‍    സീസണ്‍ 14 ഏറ്റവും ശക്തയായ  മത്സരാർത്ഥിയായ  റുബീന ദിലൈക്  (Rubina Dilaik) വിജയിയായി. ഭര്‍ത്താവ് അഭിനവ് ശുക്ല യ്ക്കൊപ്പം ഈ സീസണില്‍ പങ്കെടുത്ത റുബീന തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ട താരമായി നിലകൊണ്ടു.  കഴിവുറ്റ നിലപാടുകള്‍ കൊണ്ട് റുബീന തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു

യുവ ഗായകന്‍  രാഹുല്‍ വൈദ്യയ്ക്ക്   ( Rahul Vaidya) രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടാതായി വന്നു. Bigg Bossലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ  രാഹുല്‍ വൈദ്യ നടത്തിയ  self Eviction വിനയായി. രണ്ടാമത് Bigg Boss houseല്‍ എത്തിയ   അദ്ദേഹംവളരെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത് എങ്കിലും  Rubinaയെ മുഖ്യ എതിരാളി യായി കണ്ടുകൊണ്ട്‌ രാഹുല്‍ നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടില്ല....

അതേസമയം, 14 ലക്ഷം നേടി രാഖി സാവന്ത്  (Rakhi Sawant) സ്വയം പുറത്തായി. മൂന്നാം സ്ഥാനത്ത് എത്തിയത്  ദക്ഷിണേന്ത്യന്‍  സുന്ദരി നിക്കി തംബോളിയാണ്.  നിക്കിയുടെ Bigg Boss യാത്ര ഏറെ ഗംഭീരമായിരുന്നു എന്നാണ് വിലയിരുത്തല്‍. തികച്ചും സ്വതന്ത്രമായ നിലപാടുകളോടെ സീസന്‍റെ തുടക്കം മുതല്‍ മികച്ച പ്രകടനം  നിക്കി കാഴ്ചവച്ചു.  നിക്കിയുടെ Fashion Statement ഏറെ ചര്‍ച്ചയായിരുന്നു. ആരുടേയും പിന്തുണ കൂടാതെ മൂന്നാം സ്ഥാനം നേടി  നിക്കി  ഈ സീസണിലെ താരമായി... 

Also read: " Drishyam 2 Climax കണ്ടപ്പോൾ താൻ ഉറക്കെ ചിരിച്ചു" ഇന്ത്യൻ ക്രിക്കറ്റ് താരം R Ashwin

പുതിയ ബന്ധങ്ങള്‍ ഉടലെടുത്തതോടൊപ്പം ചില ബന്ധങ്ങള്‍ കൂടുതല്‍  ശക്തമായതും ഈ സീസണില്‍ കാണുവാന്‍ കഴിഞ്ഞു. Bollywood സുപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന Big Boss ഹിന്ദി പതിപ്പ്  ഏറെ ആകര്‍ഷണീയമായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News