Newyork: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹോളിവുഡ് താരം സാറ ഫിത്തിയനും ഭർത്താവിനും തടവ് ശിക്ഷ. സാറയും ഭർത്താവ് വിക്ടറും ചേർന്ന് 2005 മുതൽ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നതായാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിക്ക് 15 വയസ്സുള്ളപ്പോൾ മുതലാണ് പീഡനത്തിൻറെ തുടക്കം. സാറക്ക് എട്ടും ഭർത്താവ് വിക്ടറിന് 15 വർഷവുമാണ് കോടതി തടവ് വിധിച്ചത്. വിക്ടറാണ് സാറയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഇരുവർക്കുമെതിരെ 14 കേസുകളാണ് ചുമത്തിയിരിക്കുന്നത്.


ALSO READ : 777 Charlie Movie : ചാർലിയുടെയും ധർമയുടെ പ്രയാണം; 777 ചാർലി സിനിമയുടെ ട്രെയിലർ


2016-ലാണ് ബെനഡിക്റ്റ് കംബർബാച്ച് പ്രധാന വേഷത്തിൽ എത്തിയ ഡോക്ടർ സ്‌ട്രേഞ്ചിൽ ബ്രൂണറ്റ് സീലറ്റ് എന്ന കഥാപാത്രത്തെ സാറാ ഫിത്തിയൻ അവതരിപ്പിച്ചത്. പിന്നീട് ആക്‌സിഡന്റ് മാൻ 2 (2022), ട്രൈബൽ ഗെറ്റ് ഔട്ട് എലൈവ് (2020) എന്നീ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്.


നോട്ടിങ്ങ്ഹാം ഷെയറിൽ ആയോധന പരിശീലകരാണ് ഇരുവരും. ഇവരുടെ ഒപ്പം പരീശിലിക്കാൻ എത്തിയതായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടി. പീഡന വിവരം പുറത്തു പറയാതിരിക്കാൻ ശാരീരികമായും കുട്ടിയെ ഉപദ്രവിച്ചിരുന്നു.


ALSO READ : Kushi Movie : ഹണിമൂണിനായി വിജയ് ദേവരകോണ്ടയും സാമന്തയും കശ്മീരിൽ! ഖുഷി സിനിമയുടെ മോഷൻ പോസ്റ്റർ; സംഗീതം ഹൃദയത്തിലെ ഹിഷാം അബ്ദുൾ വഹാബ്


2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഡോക്ടർ സ്‌ട്രേഞ്ച് . മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്തത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ (എംസിയു) 14-ാമത്തെ ചിത്രമാണിത്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ