Drug Case: ലഹരി ആവശ്യപ്പെട്ട് വാട്സ്ആപ് ചാറ്റ്, ദീപിക പദുകോണിനെ ചോദ്യം ചെയ്യും
സോനാക്ഷി സിന്‍ഹ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
മുംബൈ: ബോളിവുഡിലെ ലഹരി ഉപയോഗം സംബന്ധിച്ച കേസില്‍ നടി ദീപിക പദുകോണി(Deepika Padukone)നെ ചോദ്യം ചെയ്തേക്കും. ഇക്കാര്യം ആവശ്യപ്പട്ട് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) ദീപികയ്ക്ക് സമന്‍സ് അയച്ചേക്കും.
ALSO READ | ലഹരി മാഫിയ: അന്വേഷണം താര ദമ്പതികളിലേക്ക്... ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് CCB
ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിന് 2017ല്‍ അയച്ച വാട്സ്ആപ് (WhatsApp) ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് NCB താരത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലഹരി ആവശ്യപ്പെട്ട് ദീപിക കരിഷ്മയ്ക്ക് അയച്ച മേസേജുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2017 ഒക്ടോബര്‍ 28നുള്ള വാട്സ്ആപ് ചാറ്റാണ് ഇത്.
ALSO READ | സഞ്ജന ഗല്‍റാണി വിവാഹിതയായിരുന്നു? 2018ല്‍ ഇസ്ലാം മതം സ്വീകരിച്ചു?
ലഹരി ആവശ്യപ്പെട്ട് നടന്ന ഈ ചാറ്റില്‍ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്‍റിന്‍റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടെ, അതേദിവസം ദീപികയ്ക്കൊപ്പം ആ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ബോളിവുഡ് അഭിനേതാക്കളായ സോനാക്ഷി സിന്‍ഹ (Sonakshi Sinha), സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
ലഹരിമരുന്ന് കേസില്‍ നടി ദിയാ മിര്‍സയ്ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, താന്‍ ജീവിതത്തില്‍ ഇന്ന് വരെ ലഹരി ഉപയോഗിച്ചിട്ടില്ല എന്നാണ് താര൦ പറയുന്നത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെയും 'ക്വാന്‍' എന്ന ടാലന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപോക്കറെയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ALSO READ | 'ലഹരി, സുഷാന്ത് കേസുകളില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്, മുഖ്യമന്ത്രി അസ്വസ്ഥന്‍'
'ക്വാന്‍' എന്ന ടാലന്‍റ് മാനേജ്മെന്‍റ് കമ്പനിയിലെ ജീവനക്കാരി കൂടിയാണ് കരിഷ്മ. അന്തരിച്ച നടന്‍ സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ ടാലന്‍റ് മാനേജരായ ജയ സഹയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ദീപിക പദുകോണ്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ലഹരിക്കേസില്‍ ഉയരാന്‍ തുടങ്ങിയത്.
റിയാ ചക്രബര്‍ത്തി(Rhea Chakraborty)യും ജയയും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകളില്‍ നിന്ന് ലഹരി ഇടപാട് സൂചനകള്‍ EDയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോളിവുഡിലെ ലഹരിമരുന്ന് കേസില്‍ NCB അന്വേഷണം ആരംഭിച്ചത്. സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും ഈയാഴ്ച തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.