ലഹരി മാഫിയ: അന്വേഷണം താര ദമ്പതികളിലേക്ക്... ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് CCB

ബംഗളൂരൂ; കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, നിര്‍മ്മാതാവ് ശിവപ്രകാശ് ചിപ്പി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശിവപ്രകാശ് ചിപ്പിയാണ് കേസിലെ മുഖ്യപ്രതി. 

Last Updated : Sep 15, 2020, 11:45 PM IST
  • കേസില്‍ ആദ്യം അറസ്റ്റിലായ പ്രമുഖ താരം രാഗിണിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
  • ബുധനാഴ്ച രാവിലെ 11 മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ ഇരുവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
ലഹരി മാഫിയ: അന്വേഷണം താര ദമ്പതികളിലേക്ക്... ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് CCB

ബംഗളൂരൂ; കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, നിര്‍മ്മാതാവ് ശിവപ്രകാശ് ചിപ്പി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശിവപ്രകാശ് ചിപ്പിയാണ് കേസിലെ മുഖ്യപ്രതി. 

'ലഹരി, സുഷാന്ത് കേസുകളില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്, മുഖ്യമന്ത്രി അസ്വസ്ഥന്‍'

ഇവര്‍ക്ക് പുറമേ ദള്‍ നേതാവും മുന്‍ മന്ത്രിയുമായ ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വെയുടെ പേരിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്.   ആദിത്യ ആല്‍വെയുടെ ബംഗളൂരൂവിലെ വസതിയില്‍ ക്രൈംബ്രാഞ്ച് ബ്യൂറോ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആരോപണം ഉയര്‍ന്നത് മുതല്‍ ആല്‍വെ ഒളിവിലാണ്.

മൂത്രത്തിലും നടിയുടെ തട്ടിപ്പ്; സാമ്പിളില്‍ വെള്ളം ചേര്‍ത്ത് രാഗിണി, സാമ്പിള്‍ നല്‍കാതെ സഞ്ജന

ഇതിനിടെ, കേസില്‍ നടന്‍ ദിഗാന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേയെയും CCB ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 11 മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ ഇരുവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം, നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് MLA സമീറിനെതിരെ ആരോപണം ഉന്നയിച്ച സിനിമാ നിര്‍മ്മാതാവ് പ്രശാന്ത്‌ സമ്പര്‍ഗിയെ 18നു വീണ്ടും ചോദ്യം ചെയ്യും.

ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍..

സഞ്ജനയ്ക്കൊപ്പം സമീര്‍  ശ്രീലങ്കയില്‍ സമയം ചിലവഴിച്ചിട്ടുണ്ടെന്നായിരുന്നു പ്രശാന്ത്‌ സമ്പര്‍ഗിയുടെ മൊഴി. കേസില്‍ ആദ്യം അറസ്റ്റിലായ പ്രമുഖ താരം രാഗിണിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സഞ്ജന ഗല്‍റാണി. 15 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇതുവരെ അറസ്റ്റിലായത് ഒന്‍പത് പേരാണ്.

Trending News