മുംബൈ: സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്‍റെ ആത്മഹത്യ, ലഹരി മരുന്ന് കേസുകളില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ(Aaditya Thackeray)യ്ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ചലച്ചിത്ര താര൦ കങ്കണ റണാവത്.
ബാന്ദ്ര സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആദിത്യ താക്കറെ....
മുംബൈയില്‍ നിന്ന് ജന്മനാടായ ഹിമാചല്‍ പ്രദേശിലേക്ക് മടങ്ങുന്നതിന് മുന്‍പാണ് പുതിയ ആരോപണവുമായി കങ്കണ(Kangana Ranaut)യെത്തിയിരിക്കുന്നത്. ലഹരിമരുന്ന്, സുഷാന്ത് കേസുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്നമെന്നും ആദിത്യയ്ക്ക് ഈ കേസുകളുമായുള്ള ബന്ധം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്നും കങ്കണ ആരോപിക്കുന്നു.
നിങ്ങളുടെ മകളെയാണ് മയക്കു മരുന്ന് നൽകി പീഡിപ്പിച്ചതെങ്കിൽ ഇത് തന്നെ പറയുമോ? മറുപടിയുമായി കങ്കണ
ചെയ്തത് തെറ്റാണെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാമെന്നും നടി വെല്ലുവിളിച്ചു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര താരങ്ങളായ സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവര്‍ക്ക് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉടന്‍ സമന്‍സ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയ ചക്രബര്‍ത്തിയുടെ മൊഴിയില്‍ ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു.