സഞ്ജന ഗല്‍റാണി വിവാഹിതയായിരുന്നു? 2018ല്‍ ഇസ്ലാം മതം സ്വീകരിച്ചു?

വിവാഹം കഴിക്കാന്‍ വേണ്ടി താരം മതം മാറി മാഹിറ എന്ന പേര് സ്വീകരിച്ചിരുന്നു. 

Written by - Sneha Aniyan | Last Updated : Sep 21, 2020, 12:53 PM IST
  • സഞ്ജനയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 30 വരെ നീട്ടി.
  • ബംഗളൂരൂവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്‌ പാഷയെ വിവാഹം ചെയ്തിരുന്നു
സഞ്ജന ഗല്‍റാണി വിവാഹിതയായിരുന്നു? 2018ല്‍ ഇസ്ലാം മതം സ്വീകരിച്ചു?

ബംഗളൂരൂ: കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരിമരുന്ന് (Drug case) ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചലച്ചിത്ര താരം സഞ്ജന ഗല്‍റാണി (Sanjjanaa Galrani) വിവാഹിതയായിരുന്നു എന്ന് റിപ്പോര്‍ട്ട്. 2018ല്‍ മതം മാറിയ താരം ബംഗളൂരൂവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്‌ പാഷയെ വിവാഹം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഹരി മാഫിയ: അന്വേഷണം താര ദമ്പതികളിലേക്ക്... ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് CCB

വിവാഹം കഴിക്കാന്‍ വേണ്ടി താരം മതം മാറി മാഹിറ എന്ന പേര് സ്വീകരിച്ചിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുകയാണ്. എന്നാല്‍, താരത്തിന്റെ സഹോദരി നിക്കി ഗല്‍റാണി(Nikki Galrani)യോ മറ്റ് കുടുംബാംഗങ്ങളോ ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. 

മൂത്രത്തിലും നടിയുടെ തട്ടിപ്പ്; സാമ്പിളില്‍ വെള്ളം ചേര്‍ത്ത് രാഗിണി, സാമ്പിള്‍ നല്‍കാതെ സഞ്ജന

അതേസമയം സഞ്ജനയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 30 വരെ നീട്ടി. നടിയ്ക്കെതിരായ കുറ്റമേന്താണെന്ന്  CCB ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് അഭിഭാഷകന്‍റെ വാദം. ബംഗളൂരൂ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സഞ്ജന ഹാജരായത്.

ലഹരി റാക്കറ്റ്: നടിയുമായി ബന്ധം, മുഖ്യക്കണ്ണി ഐടി എഞ്ചിനീയര്‍ അറസ്റ്റില്‍..

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ ജാമ്യ൦ നല്‍കണം എന്നായിരുന്നു ആവശ്യം. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവില്‍ ഇറങ്ങുമെന്നും താരം വെല്ലുവിളിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാതിരുന്ന കോടതി സഞ്ജനയ്ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. 

Trending News