പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്നും ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിയമത്തിനെതിരെയും പ്രതിഷേധങ്ങളെ അനുകൂലിച്ചും ദുല്‍ഖര്‍ എത്തിയിരിക്കുകയാണ്.


സ്വന്തം ഫെയ്സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മതേതരത്വവും, ജനാധിപത്യവും, തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. 


'ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും' എന്ന ക്യാപ്ഷനുള്ള ഇന്ത്യയുടെ ഭൂപടത്തിന്‍റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: 




സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.