തമിഴ് നടൻ ദളപതി വിജയുടെ മകൻ ജെയ്‌സൺ സഞ്ജയ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്തകൾ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. വരാനിരിക്കുന്ന പ്രോജക്‌റ്റിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ മലയാളി യുവതാരം നായകനായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തിളങ്ങിയ താരമാണ് ദുൽഖ‍ർ സൽമാൻ.


ജെയ്‌സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്നതാണ്. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും; ഏറ്റവും പുതിയ അപ്ഡേറ്റുമായി ജി2


അതേസമയം, ദുൽഖർ സൽമാൻ തൻ്റെ വരാനിരിക്കുന്ന തമിഴ് ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫിൻ്റെ പ്രവർത്തനങ്ങളിലാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ ​ഗ്യാസ്റ്റർ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.


രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയൻ്റ് മൂവീസ് എന്നിവ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കമൽഹാസൻ, ദുൽഖർ സൽമാൻ, ജയം രവി, തൃഷ, അഭിരാമി, നാസർ, ഗൗതം കാർത്തിക്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


2022 നവംബറിൽ കെഎച്ച്234 എന്ന താൽക്കാലിക നാമത്തിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് കമൽഹാസൻ്റെ 234-ാമത്തെ ചിത്രമാണ്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി കെ ചന്ദ്രൻ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് എ ശ്രീകർ പ്രസാദ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.