Kochi: ദുൽഖർ സൽമാന്റെ (Dulquer Salmaan)ഏറ്റവും പുതിയ ചിത്രമായ  സല്യൂട്ടിന്റെ (Salute) പുതിയ പോസ്റ്റർ പുറത്തിറക്കി. ഇതിന് മുമ്പിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാക്കി യൂണിഫോമിട്ട് കൂളിം​ഗ് ​ഗ്ലാസും വെച്ച് എസ്.ഐയുടെ വേഷത്തിൽ ദുൽഖർ ആരാധകരെ ഞെട്ടിച്ചിരുന്നു. മീറ്റ് അരവിന്ദ് കരുണാകരൻ എന്ന കുറുപ്പ് നൽകി ട്വിറ്ററിലാണ് ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡ് (Bollywood) താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി സല്യൂട്ടിനുണ്ട്. പ്രശസ്‌ത യുവതാരം സാനിയ ഇയ്യപ്പനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ALSO READ: Adipurush:ആദിപുരുഷിൽ കൃതി സനോണും,സണ്ണി സിങ്ങും, റിലീസ് അടുത്ത വർഷം ആഗസ്റ്റിൽ


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകൾ എത്തിയത് ബുള്ളറ്റും പിന്നെ വയർലെസ് സെറ്റും,കാക്കി യൂണിഫോമും ക്യാപ്പുമായി ആയിരുന്നു. അതിന് പിന്നാലെയാണ് ദുൽഖറിന്റെ പുതിയ ലുക്ക് അവതരിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ എത്തിയ പോസ്റ്ററിൽ ഗൗരവം തുളുമ്പുന്ന ലുക്കിൽ ദുൽഖർ പ്രേക്ഷക ശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ്. 



ALSO READ: Bombay Begums:കുട്ടികള്‍ക്കിടയില്‍ Casual Sex, ലഹരിമരുന്നുപയോഗം പ്രോത്സാഹിപ്പിക്കുന്നു, Netflix സീരിസ് ബോംബെ ബീഗംസിനെതിരെ പരാതി


വിക്രമാദിത്യനിലാണ് ഇതിന് മുൻപ് ദുൽഖറിനെ ആരാധകർ പോലീസ് (Police) വേഷത്തിൽ  കണ്ടതെങ്കിലും ഒരു മുഴുനീളൻ വേഷമൊന്നുമായിരുന്നില്ല അത്. എന്നാൽ സല്യൂട്ടിന്റെ പോസ്റ്ററിൽ നിന്നും മലയാളത്തിന് ഒരു ആക്ഷൻ ത്രില്ലർ മണം അടിച്ച് തുടങ്ങി എന്നാണ് ആരാധക വൃന്ദം പറയുന്നത്. പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.


ALSO READ: എല്ലാ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞ് മാറി അഹാന, വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ


റോഷൻ ആൻഡ്രൂസിന്റെ  സംവിധാന തികവിൽ തിരക്കഥയൊരുക്കുന്നത് ബോബി & സഞ്ജയ് ആണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്. ദുൽഖറിനെയും ഡയാന പെന്റിയെയും സാനിയ ഇയ്യപ്പനെയും (Saniya Iyyappan) കൂടാതെ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ.... 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.