കുടുംബ പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമും മീര ജാസ്മിനും
പേരിടാത്ത ചിത്രത്തിന്റെ വിവരം സന്ത്യൻ അന്തികാട് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തന്റെ പതിവ് ശൈലി കൂടുംബ ജീവിതങ്ങളും അതിൽ ചുറ്റിപറ്റി നിൽക്കുന്നതുമായി കഥയാണ് തന്റെ പുതിയ ചിത്രത്തിൽ ഉള്ളടക്കമെന്ന് സന്ത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു.
Kochi : കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ Sathyan Anthikad തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. Jayaram നായകനാകുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് (Meera Jasmine) നായികയായി എത്തുന്നത്. ഇവരെ കൂടാതെ ഞാൻ പ്രകാശൻ എന്ന് സിനിമയിൽ ടീന മോൾ എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ദേവിക് സഞ്ജയും സിനിമയുടെ ഭാഗമാകുമെന്ന് സത്യൻ അന്തിക്കാട് അറിയിച്ചു.
പേരിടാത്ത ചിത്രത്തിന്റെ വിവരം സന്ത്യൻ അന്തികാട് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തന്റെ പതിവ് ശൈലി കൂടുംബ ജീവിതങ്ങളും അതിൽ ചുറ്റിപറ്റി നിൽക്കുന്നതുമായി കഥയാണ് തന്റെ പുതിയ ചിത്രത്തിൽ ഉള്ളടക്കമെന്ന് സന്ത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. നിലവിലെ കോവിഡ് സാഹചര്യം ഒന്നു മാറിയാൽ സിനിമയുടെ ചിത്രീകരണം ജൂലൈ പകുതിയോടെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ നിഗമനം.
ALSO READ : ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?
തനിക്ക് ലഭിച്ച വിഷു കൈനീട്ടമാണ് ഈ ചിത്രത്തിൽ ലഭിച്ച അവസരമെന്ന് ജയറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സത്യൻ അന്തിക്കാട് പോസ്റ്റ് പങ്കുവെച്ചുകൊണ്ടും കുറിച്ചു. 2014ൽ ഇറങ്ങിയ ഒന്നും മിണ്ടാതെ എന്ന ചിത്രത്തിന് ശേഷം ആദ്യമായിട്ടാണ് ജയറാമും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നത്. 2010 ൽ ഇറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ജയറാം നായകനാകുന്നത്.
ജയറാമിനെയും മീരാ ജാസ്മിനെയും കൂടാതെ ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കും തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സന്ത്യൻ അന്തികാട് അറിയിച്ചു. ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ, വിക്രമാദിത്യൻ തുടങ്ങിയ നിരവിധി ചിത്രിങ്ങൾക്ക് തിരിക്കഥ രചിച്ച ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് സിനിമയുടെ രചന.
ALSO READ : ഉലയുമായി അപർണ്ണ ബാലമുരളി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്
ഇന്ത്യൻ പ്രണയകഥയുടെ നിർമാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. എസ് കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കെ രാജഗോപൽ എഡിറ്റിംങ് നിർവഹിക്കുകയും ചെയ്യും.
ALSO READ : പുറമെയുള്ളു ഖദറ് അകത്ത് മൊത്തം കാവിയാ-"ഒരു താത്വിക അവലോകനം" ടീസർ റിലീസായി
സന്ത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...