Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി; ആകാംഷയോടെ പ്രേക്ഷകർ
ഫർഹാൻ അക്തറിന്റെ ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. രാകേഷ് ഓം മെഹ്‌റയാണ് തൂഫാൻ സംവിധാനം ചെയ്തിരിക്കുന്നത്.
Mumbai: ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമാക്കാർ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം മെയ് 21ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. എക്സൽ എന്റർടൈൻമെന്റും ROMP പിക്ചർഴ്സും സംയുക്തമായി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ടീസറിൽ (Teaser) ഫർഹാൻ അവതരിപ്പിക്കുന്ന അജ്ജു ഭായിയുടെ ജീവിതത്തിലെ ചില രംഗങ്ങളാണ് കൊടുത്തിരിക്കുന്നത്. ഡോങ്ഗ്രിയിൽ നിന്നുള്ള ഒരു ഗുണ്ടയായി ആണ് ഫര്ഹാന് എത്തുന്നത്. എന്നാൽ ബോക്സർ ആകാൻ തീരുമാനിക്കുന്നതോടെ ഫർഹാന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. കാമുകിയായി എത്തുന്ന മൃണാലും ട്രെയ്‌നറായ പരേഷും എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തിൽ പറയുന്നു.
മെയ് 21 നാണ് സിനിമ റിലീസ് ചെയ്യുന്നത് ആമസോൺ പ്രൈം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരുന്നു. സിനിമയുടെ ടീസർ മാർച്ച് 12ന് റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. റിലീസ് തീയതിയ്‌ക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈം (Amazon Prime) വീഡിയോ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഇൻസ്റ്റാഗ്രാമിലും ആമസോൺ പ്രൈം ചിത്രത്തിന്റെ വിവരങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
ഭാഗ് മിൽഖ ഭാഗ് എന്ന ചിത്രത്തിന് (Cinema) ശേഷം ഫർഹാൻ അക്തറും രാകേഷ് ഓം പ്രകാശ് മെഹ്‌റയും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി തൂഫാന് ഉണ്ട്. ഭാഗ് മിൽഖ ഭാഗിൽ ഫർഹാൻ അക്തറിനോടൊപ്പം പ്രവർത്തിച്ച ശേഷം തൂഫാനിലെ കഥാപാത്രത്തെ അഭിനയിക്കാൻ ഏറ്റവും അനുയോജ്യൻ ഫർഹാൻ അക്തർ തന്നെയാണെന്ന് ഉറപ്പായിരുന്നുവെന്ന് രാകേഷ് ഓം പ്രകാശ് മെഹ്‌റ പറഞ്ഞു. മാത്രമല്ല ചിത്രത്തിൽ ഫർഹാൻ അഭിനയിക്കയല്ല ജീവിക്കയായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തൂഫാൻ നമ്മുക്കെല്ലാം പ്രചോദനം നൽകുന്ന ഒരു സിനിമയാണെന്നും കംഫർട് സോണുകളിൽ നിന്ന് പുറത്ത് വന്ന് സ്വപ്നകൾക്ക് വേണ്ടി പോരാടാൻ ഈ സിനിമ പോത്സാഹിപ്പിക്കുമെന്നും. ഈ സിനിമ ആഗോളതലത്തിൽ (Global) തന്നെ റിലീസ് ചെയ്യുമെന്നും രാകേഷ് ഓം പ്രകാശ് മെഹ്‌റ പറഞ്ഞു.
തൂഫാനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ഫർഹാൻ അക്തർ വെറും ആറ് ആഴ്ചകൾ കൊണ്ട് 15 കിലോ ഭാരം ഉയർത്തിയിരുന്നു. ആ ജീവിതശൈലിയുമായി പൊരുത്തപ്പെട്ട് പോകുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ഫർഹാൻ പറഞ്ഞിരുന്നു. 2020 സെപ്തംബര് 18 ന് തീയേറ്ററുകളിൽ (Theater) റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു തൂഫാൻ എന്നാൽ കോവിഡ് മഹാമാരി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...