കഴിഞ്ഞ ഇരുപത്  വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന്, തന്‍റേതായ  ഇടം നേടിയെടുത്ത താരമാണ്  നയൻതാര... 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലങ്ങളായി പിന്തുടര്‍ന്ന് വന്ന നായികാ  സങ്കല്‍പ്പങ്ങളെ കാറ്റില്‍പ്പറത്തി പുരുഷ കേന്ദ്രീകൃതമായ നായക പ്രാധാന്യം ഇല്ലാതെ തന്നെ സിനിമകള്‍ വന്‍ വിജയമാക്കാമെന്ന് കാണിച്ചു തരുന്നതാണ് നയന്‍താരയുടെ (Nayanthara) ഒട്ടുമിക്ക സിനിമകളും.


ഇത്തവണത്തെ പിറന്നാള്‍ നയൻതാരയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകളോടെയാണ് കടന്നുപോകുന്നത്.  


പിറന്നാൾ ദിവസം നയന്‍താരയുടെ   കാമുകൻ വിഘ്നേഷ് ശിവൻ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.  "ഹാപ്പി ബെർത്ത്ഡേ തങ്കമേ, പ്രചോദനവും സമർപ്പണവും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായി ഉയരങ്ങളിൽ പറക്കുക", വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


ഒപ്പം ആരാധകർക്കായി താരത്തിന്‍റെ  പുതിയ ചിത്രം 'നെട്രിക്കണ്ണ്'  ടീസറും വിഘ്നേഷ് പുറത്തുവിട്ടിട്ടുണ്ട്. വിഘ്നേഷ് നിർമിക്കുന്ന ഈ ചിത്രത്തിൽ കാഴ്ച്ചയില്ലാത്ത യുവതിയുടെ വേഷത്തിലാണ്   നയൻതാര എത്തുന്നത്.  


നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി മലയാള സിനിമയായ നിഴലിന്‍റെ  അണിയറ പ്രവർത്തകരും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. നയൻതാര നായികയാകുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായിക. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രമാണ് 'നിഴൽ'. 


Also read: വിഘ്‌നേഷിൻ്റെ പടത്തിൽ പ്രതിഫലം വാങ്ങാതെ നയൻ‌താര!!!


നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം "മൂക്കുത്തിയമ്മൻ" ദീപാവലിക്ക് ഹോട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.