ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുവ കൈരളി സൗഹൃദവേദി സംഘടിപ്പിച്ച വെബിനാറിൽ പൂർവ്വ സൈനികനും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ മേജർ രവി പങ്കെടുത്തു.ആഗസ്റ്റ്‌ 15ന് ഭാരതമെമ്പാടും 74 -ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയിൽ "ദേശീയത ദൃശ്യമാധ്യമങ്ങളിലൂടെ" 
എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർഥി കൂട്ടായ്മയായ യുവ കൈരളി സൗഹൃദവേദി,ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ സംഘടിപ്പിച്ച മൂന്നാമത് വെബിനാറിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൽഹിയിൽ നിന്നുമായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു.


കേരളജനതക്കു മുൻപിൽ  സൈനികരുടെ ജീവിതം വരച്ചുകാട്ടിയ തൻ്റെ ചലച്ചിത്രാനുഭവങ്ങൾ അദ്ദേഹം വിദ്യാർഥികൾക്കായി പങ്കുവെച്ചു. സത്യം വിളിച്ചു പറയാൻ ധൈര്യമുള്ള മാധ്യമ പ്രവർത്തകരും, ചരിത്രമറിയുന്നവരും സ്വദേശാഭിമാനികളുമായ ഒരു യുവതലമുറയാണ് ഇന്നിൻ്റെ ആവശ്യം.നമുക്ക് രാഷ്ട്രീയമല്ല രാഷ്ട്രസ്നേഹമാണ് അതിനായി വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജാതിമതഭേദമില്ലാതെ എല്ലാവരിലും ദേശീയതയുടെ വികാരം ഉണർത്തുന്നതിൽ ദൃശ്യമാധ്യമങ്ങൾക്കുള്ള സ്വാധീനത്തിന് സാക്ഷ്യമാണ് തൻ്റെ ചിത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.


Also Read:സ്വാതന്ത്ര്യ ദിനത്തിൽ യുവകൈരളി സൗഹൃദവേദിയുടെ വെബിനാർ!


കൈരളി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ  നടത്തിയ "സ്വരാഞ്ജലി" ദേശഭക്തിഗാന മത്സരത്തിന്റെ  ഫലങ്ങൾ  വെബിനാറിൽ പ്രഖ്യാപിച്ചു.
മൂന്ന് കാറ്റഗറിയിലായാണ് മത്സരം നടന്നത്. 7 മുതൽ 12 വയസ്സ് വരെയുള്ള കാറ്റഗറിയിൽ അഗ്രിമ ഒന്നാം സ്ഥാനവും ദേവ അമൃത രണ്ടാം സ്ഥാനവും 
കരസ്ഥമാക്കി. 13 മുതൽ 16 വയസ്സു വരെയുള്ള കാറ്റഗറിയിൽ ലക്ഷ്മി നന്ദന ഒന്നാം സ്ഥാനം നേടി. ശ്രുതകീർത്തിയും വരദാനകൃഷ്ണയും രണ്ടാം സ്ഥാനം 
പങ്കിട്ടു. 17 വയസ്സിനു മുകളിലെ ഓപ്പൺ കാറ്റഗറിയിൽ മുക്ത ഒന്നാം സ്ഥാനവും അച്യുത് ശങ്കർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
സൗഹൃദവേദി അദ്ധ്യക്ഷൻ ശബരീഷ് പി വിജയികളെ അഭിനന്ദനങ്ങളറയിച്ചു.


വെബിനാറിൽ  കൃഷ്ണേന്ദു അനിൽ, അതുൽ മോഹൻ, നിരഞ്ജന എന്നിവർ സംസാരിച്ചു. 
യുവ കൈരളി സൗഹൃദവേദി അദ്ധ്യക്ഷൻ ശബരീഷ്,പരിപാടിയുടെ സംയോജക ഐശ്വര്യ രാജു, സഹസംയോജക വിഷ്ണുപ്രിയ തുടങ്ങി മറ്റു 
കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.