സ്വാതന്ത്ര്യ ദിനത്തിൽ യുവകൈരളി സൗഹൃദവേദിയുടെ വെബിനാർ!

രാജ്യത്തിന്റെ വിദ്യാഭ്യാസ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഡൽഹിയിൽ സാമൂഹ്യസേവനവും വിദ്യാർഥികളുടെ ക്ഷേമവും 

Last Updated : Aug 14, 2020, 04:06 PM IST
  • സ്വാതന്ത്ര്യ ദിനത്തിൽ വെബിനാർ
  • യുവകൈരളി സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സംഘാടനം
  • മേജര്‍ രവി മുഖ്യാതിഥി
  • ദേശീയത ദൃശ്യമാധ്യമങ്ങളിലൂടെ എന്നതാണ് വിഷയം
സ്വാതന്ത്ര്യ ദിനത്തിൽ യുവകൈരളി സൗഹൃദവേദിയുടെ വെബിനാർ!

ന്യൂഡല്‍ഹി:രാജ്യത്തിന്റെ വിദ്യാഭ്യാസ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഡൽഹിയിൽ സാമൂഹ്യസേവനവും വിദ്യാർഥികളുടെ ക്ഷേമവും 
ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന മലയാളി വിദ്യാർഥി കുട്ടായ്മയാണ് കൈരളി സൗഹൃദവേദി. 
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾക്ക് മികച്ച പിന്തുണ നൽകുന്നതിനും അവരിൽ സേവനസന്നദ്ധയും രാഷ്ട്രബോധവും വളർത്തിയെടുക്കുവാനും 
ഈ കൂട്ടായ്മ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ലോകം ഇതുവരെ അഭിമുഖീകരിക്കാത്ത വെല്ലുവിളികൾ നേരിടുന്ന  ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്കായി വ്ത്യസ്ത വിഷയങ്ങളിൽ 
വെബിനാറുകളും മത്സരങ്ങളും ഈ കൂട്ടായ്മ  മികച്ച രീതിയീൽ നടത്തി വരികയാണ്. അതിന്റെ തുടർച്ചയെന്നോണം സ്വാതന്ത്ര്യദിനത്തിലും  വെബിനാർ 
സംഘടിപ്പിക്കുന്നു.

Also Read:ദേശീയ വിദ്യാഭ്യാസ നയം 2020:വെബിനാർ സംഘടിപ്പിച്ച് യുവ കൈരളി സൗഹൃദവേദി

'ദേശീയത ദൃശ്യമാധ്യമങ്ങളിലൂടെ' എന്നതാണ്  വിഷയം,അതിഥിയായി പങ്കെടുക്കുന്നത് സംവിധായകന്‍  മേജർ രവിയാണ്.
 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 11 മണിക്കാണ് വെബിനാര്‍ 
നവസാങ്കേതികയുഗത്തിൽ ദൃശ്യമാധ്യമ രംഗത്ത് ഓരോ വ്യക്തിയും ഭാഗഭാക്കാകുമ്പോൾ അവിടെ ദേശീയതയുടെ സാന്നിധ്യം എങ്ങിനെയന്ന്
 ചിന്തിക്കുന്ന അവസരത്തിലേക്ക് എല്ലാവരെയും  ക്ഷണിക്കുന്നുവെന്ന് യുവ കൈരളി സൗഹൃദവേദി അറിയിച്ചു. 
നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും ഈ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ വെബിനാർ സംഘടിപ്പിച്ചിരുന്നു.

Trending News