ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തില്‍ ആര്‍ച്ചയായി എത്തുന്ന കീര്‍ത്തി സുരേഷിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.


Also read: 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' പുതിയ ടീസര്‍ കാണാം


പ്രിയദര്‍ശന്‍ സിനിമയായ ഗീതാഞ്ജലിയിലൂടെ നായികയായി എത്തിയ കീര്‍ത്തിയുടെ പ്രിയദര്‍ശനുമായുള്ള രണ്ടാമത്തെ ചിത്രമാണിത്.


മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലാണ് ഒരുങ്ങുന്നത്.


കീര്‍ത്തി സുരേഷിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മഞ്ജുവാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.  


ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്‌ പ്രണവ് മോഹന്‍ലാല്‍ ആണ്. അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ഈ ചിത്രം അമ്പതിലേറെ രാജ്യത്തെ 5000സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് വിവരം.


100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 26 ന് തീയറ്ററുകളില്‍ എത്തും.