തൃശൂർ: നടി ഭാവനയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം. ഒ​രു പ്ര​മു​ഖ നടനു സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു ന​ടി​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും സൂ​ചി​പ്പി​ച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, നടിയുടെ പേരു വെളിപ്പെടുത്താൻ കുടുംബാംഗങ്ങൾ തയാറായില്ല. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവർ പറഞ്ഞു.


നടി ആക്രമിക്കപ്പെട്ടുവെന്ന സംഭവം പുറത്തു വന്നതിന് പിന്നാലെ ചില നടന്മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടിയുടെ കുടുംബം രംഗത്തെത്തിയത്. ചെമ്പൂക്കാവിലെ ശിവന്‍ എന്നൊരാളാണ് മുന്‍പ് നടിയുടെ വാഹനം ഓടിച്ചിരുന്നത്. അടുത്തിടെ ശിവന്‍ മാറിയതിനെ തുടര്‍ന്നാണ് പുതിയ ഡ്രൈവറെ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു.