Kochi : Mohanlal നായകനായി എത്തുന്ന മികച്ച് ചിത്രത്തിനുള്ള ദേശീയ അവര്‍ഡ് ലഭിച്ച് Priyadharshan ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ Song Teaser പുറത്തിറക്കി. മോഹന്‍ലാലിന്റെ മകന്‍ Pranav Mohanlal ലും പ്രിയദര്‍ശന്റെ മകള്‍ Kalyani Priyadharshan നും തമ്മിലുള്ള പ്രണയരംഗമടങ്ങിയ ഗാനത്തിന്റെ ടീസറാണ് പുറത്തിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണില്‍ എന്റെ കണ്ണില്‍ എന്ന് തുടങ്ങുന്ന ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളികളുടെ നാവിലെത്തിക്കുകയും ചെയ്തു. വിനീത് ശ്രീനിവാസനും, ശ്വേത മോഹന്‍, സിയ ഹഖ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരണനാണ്. റോണി റാഫേലാണ് സംഗീതം നല്‍കിയിരിക്കുന്നത്. 


ALSO READ : Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal


ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന കല്യാണി പ്രിയദര്‍ശന് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സമ്മാനമാണ് ഇന്നിറക്കിയ ഗാനത്തിന്റെ ടീസര്‍.  വലിയ കൊട്ടാരത്തിനുള്ളില്‍ കല്യാണിയും പ്രണവും തമ്മിലുള്ള പ്രണയ രംഗമാണ് ഗാനത്തിലുള്ളത്.



മലയാളത്തില്‍ കൂടാതെ തമിഴ്, തെലുങ്കു, കന്നടാ, ഹിന്ദി എന്നീ ഭാഷകളിലും ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കിട്ടുണ്ട്. ഹിന്ദിയില്‍ വിനീത് ശ്രീനിവാസന് പകരം കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴും തെലുങ്കിലും കന്നടയിലും കാര്‍ത്തിക്ക് തന്നെയാണ് പാടിയിരിക്കുന്നത്. കന്നടയില്‍ ശ്വേതയ്ക്ക് പകരം വന്ദനയാണ് പാടിയിരിക്കുന്നത്.


ALSO READ : Marakkar Arabikkadalinte Simham എന്ന് റിലീസ് ചെയ്യും? മാസ് മറുപടിയുമായി Mohanlal


മരിക്കാറിനായിരുന്നു മികച്ച ചിത്രത്തിനുള്ള 67-ാമത് ദേശീയ ചലച്ചിത്ര പുര്സക്കാരം ലഭിച്ചത്. മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കവെ കോവിഡും ലോക്ഡൗണിനെയും തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.


16-ാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാർ നാലമാന്റെ ചരിത്രം അറിയിക്കുന്ന സിനിമയുടെ ടൈറ്റിൽ കഥപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പ്രിയദർശൻ ഒരുക്കന്ന ചിത്രത്തിൽ പ്രണവ് മോഹൻലാല്‍ മറ്റൊരു കുഞ്ഞാലിയായി വേഷമിടുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ബോളിവുഡിൽ നിന്നുള്ള സുനിൽ ഷെട്ടി തമിഴ് നടന്മാരായ പ്രഭു അർജുൻ തെന്നിന്ത്യൻ താരം കീർത്തി സുരേഷ്, മ‍ഞ്ജു വാര്യർ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി തുടങ്ങിയ വൻ താര നിരയാണ് അഭിനിയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറക്കുന്നത്.


ALSO READ :മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു


ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എൻ്റെ‌ർടെയിൻമെന്റും കോൺഫിഡന്റ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം നി‌ർമിച്ചിരിക്കുന്നത്. ഹൈദരാബാദ്, വാ​ഗമൺ, രാമേശ്വരം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിലെ വിവിധ രംഗങ്ങൾക്കായി കൂറ്റൻ ​ഗ്രാഫിക്സ് സെറ്റകുളായിരുന്നു ഹൈദരാബാദിലെ റാംമോജി ഫിലിം സിറ്റിയില്‍ ഉയർന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.