Kochi: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനെ തുടർന്ന് റിലീസ് മാറ്റിവെച്ച മോഹൻലാൽ (Mohanlal) പ്രിയദർശൻ (Priyadarsan) കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം  (Marakkar Arabikadalinte Simham) 2021 ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യും. ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്ത് വിട്ടത്.



COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) കോവിഡിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്. നേരത്തെ ഈദിന് മെയ് 13 റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവ‍ത്തക‍ർ നിശ്ചിയിച്ചിരുന്നത്.


ALSO READ : Marakkar Arabikadalinte Simham ത്തിന്റെ Releasing തീയതി വീണ്ടും നീട്ടി, പുതിയ തിയതി പ്രഖ്യാപിച്ച് Mohanlal


എന്നാൽ രാജ്യമൊട്ടാകെയും സംസ്ഥാനത്തും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അലയടിച്ച കോവിഡ് വ്യാപനത്തെ തുടർന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് മാറ്റിവെക്കാൻ തീരുമാനിച്ചത്. കൂടാതെ കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതൽ തിയറ്ററുകൾ വീണ്ടും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ തീരുമാനിച്ച ചിത്രം പുറത്ത് വന്നത്.


എന്നാൽ ചിത്രം ഒടിടിയിലൂടെ പുറത്തിറക്കുമെന്ന് വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അന്റണി പെരുമ്പാവൂർ (Antony Perumbavoor) അറിയിച്ചു. ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് പുതിയ പോസ്റ്ററിലും അറിയിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ റിലീസ് ക്രിസ്മസ് റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂർ സൂചന നൽകിയിട്ടുണ്ട്.


ALSO READ : മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു


16-ാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാർ നാലമാന്റെ ചരിത്രം അറിയിക്കുന്ന സിനിമയുടെ ടൈറ്റിൽ കഥപാത്രമായിട്ടാണ് മോഹൻലാൽ (Mohanlal)എത്തുന്നത്. പ്രിയദർശൻ ഒരുക്കന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും മറ്റൊരു കുഞ്ഞാലിയായി വേഷമിടുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ബോളിവുഡിൽ നിന്നുള്ള സുനിൽ ഷെട്ടി തമിഴ് നടന്മാരായ പ്രഭു അർജുൻ തെന്നിന്ത്യൻ താരം കീർത്തി സുരേഷ്, മ‍ഞ്ജു വാര്യർ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി തുടങ്ങിയ വൻ താര നിരയാണ് അഭിനിയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറക്കുന്നത്.


ALSO READ : Marakkar Arabikkadalinte Simham എന്ന് റിലീസ് ചെയ്യും? മാസ് മറുപടിയുമായി Mohanlal


ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എൻ്റെ‌ർടെയിൻമെന്റും കോൺഫിഡന്റ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം നി‌ർമിച്ചിരിക്കുന്നത്. ഹൈദരാബാദ്, വാ​ഗമൺ, രാമേശ്വരം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിലെ വിവിധ രം​ഗങ്ങൾക്കായി കൂറ്റൻ ​ഗ്രാഫിക്സ് സെറ്റകുളായിരുന്നു ഹൈദരാബാദിൽ ഉയർന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.