Kochi: Mohanlal ന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം Drishyam 2 റിലീസിനായി ഒരുങ്ങുന്നു. സിനിമയുടെ Post Production ജോലികൾ പൂർത്തിയായിയെന്ന് സംവിധായകൻ Jeethu Joseph ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈ വർഷത്തിന്റെ പുതിവത്സര ദിനത്തിലായിരുന്ന മോ​ഹൻലാൽ വീണ്ടും ജോ‌‍ർജ് കുട്ടിയായി എത്തുന്ന ദൃശ്യം 2 വിന്റെ Teaser പുറത്തിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ OTT യിലൂടെ മാത്രം മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നതിനെ ചൊല്ലി നിരവധി വിമർശനങ്ങളായിരുന്നു ഉയർന്നത്. മോഹൻലാലിന്റെ മരക്കാറിനൊപ്പം ആരാധകർ ഏറ്റവും കുടുതൽ കാത്തിരുന്ന ദൃശ്യം 2 Amazon Prime ലൂടെ റിലീസ് ചെയ്യുന്നതിനെതിരെ താരത്തിന്റെ ആരാധകരും വിവിധ സിനിമ സംഘടനകളും രം​ഗത്തെത്തിയിരുന്നു. ലോക്ഡൗണിനെ തുടർന്ന് നഷ്ടത്തിലായ സിനിമ തിയറ്റർ വ്യവസായത്തിന്   പിടിച്ചുണർത്താൻ ഈ മോഹൻലാൽ ചിത്രത്തിന് കഴിയുമെന്നാണ് ആരാധകർ പറയുന്നത്. ദൃശ്യം 2 കുടുംബ പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുമെന്ന് ആരാധർ അഭിപ്രായപ്പെടുന്നുമുണ്ട്.



ALSO READ: Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി


ഇതെ ആവശ്യം തന്നെയായിരുന്നു ഇന്നലെ സംവിധായകൻ ജീത്തു ജോസഫിന്റെ (Jeethu Joseph) ഫേസ്ബുക്ക് പോസ്റ്റിൽ ആരാധകർ ആവശ്യപ്പെട്ടിരുന്നത്. എല്ലാവരെയും തിയറ്ററുകളിലേക്കെത്തിക്കാൻ സിനിമയ്ക്ക് സാധിക്കും അതിനാൽ ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് നിരവധി മോഹൻലാൽ ആരാധാകർ കമന്റെ ചെയ്തിട്ടുണ്ട്. പോസ്റ്റ് പ്രൊഡെക്ഷൻ പൂർത്തിയായി എന്ന കുറുപ്പോടെയാണ് എഡിറ്റിങ് റൂമിൽ നിന്ന് അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രമാണ് ജീത്തു പങ്കുവെച്ചിരിക്കുന്നത്.


ALSO READ: See Pics: ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും‍; ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍



ലോക്ഡൗൺ കാലത്താണ്  ജീത്തു ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയും തിരക്കഥയും ചിട്ടപ്പെടുത്തുന്നത്. തുടർന്ന് സംസ്ഥാന സർക്കാർ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയതോടെ തൊടുപ്പുഴയിലും മറ്റുമായി ഷൂട്ടിങ് നടത്തി. ആദ്യ ഭാ​ഗത്തിലെ മിക്ക കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി തന്നെയാണ് സിനമയുടെ കഥ, അതോടൊപ്പം സന്ദർഭത്തിന് അനുയോജ്യമായി പുതിയ കഥാപാത്രങ്ങളും രണ്ടാം ഭാ​ഗത്തിൽ എത്തുന്നുണ്ട്. അതിന് ഉദ്ദാഹരണമാണ് ടീസറിൽ മുരളി ​ഗോപിയുടെ സാന്നിധ്യം. കൂടാതെ ​ഗണേശ് കുമാറും (Ganesh Kumar) സായ്കുമാറും രണ്ടാം ഭാ​ഗത്തിൽ ഉണ്ട്.


ALSO READ: പുതിയ ഫോൺ വാങ്ങാൻ 'My G' ഷോറൂമിൽ ജോർജുകുട്ടി, ചിത്രങ്ങൾ വൈറൽ...


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റിണി പെരുമ്പാവൂരാണ് (Antony Perumbavoor) സിനിമ നിർമിച്ചിരിക്കുന്നത്. സതീഷ് കുറപ്പാണ് ഛായ​ഗ്രഹകൻ. വി എസ് വിനായകാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.