See Pics: ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും‍; ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

ജോര്‍ജ്ജുക്കുട്ടിയുടെ മക്കളായ അഞ്ചുവും അനുമോളും വളര്‍ന്നു വലിയ കുട്ടികളായി. ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Written by - Sneha Aniyan | Last Updated : Oct 5, 2020, 06:06 PM IST
  • മോഹന്‍ലാലും മീനയും ഹന്‍സിബയും എസ്തറും തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രം തയാറാക്കുന്നത്.
See Pics: ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും‍; ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 (Drishyam-2)ന്‍റെ ചിത്രീകരണം ആരംഭിച്ചു. Corona virus സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുക്കുട്ടിയും കുടുംബവും എങ്ങനെയിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ദൃശ്യം 2 ചിത്രീകരണം ഓഗസ്ത് 17ന് ആരംഭിക്കും, ആദ്യ ഷൂട്ട് തൊടുപുഴയിൽ

ആരാധകരുടെ ഈ കാത്തിരിപ്പിന് വിരാമമിട്ട് ജോര്‍ജ്ജുക്കുട്ടിയുടെയും കുടു൦ബത്തിന്‍റെയും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍‍. ജോര്‍ജ്ജുക്കുട്ടിയുടെ മക്കളായ അഞ്ചുവും അനുമോളും വളര്‍ന്നു വലിയ കുട്ടികളായി. ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

 
 

 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16) on

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal) on

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ansiba Hassan (@ansiba.hassan) on

മോഹന്‍ലാലും (Mohanlal)  മീനയും ഹന്‍സിബയും എസ്തറും തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വരുണ്‍' എന്ന ദുരന്തത്തില്‍ നിന്നും കരകയറിയ കുടുംബത്തിന്റെ മുന്‍പോട്ടുള്ള ജീവിതമാണ്‌ രണ്ടാം ഭാഗം. സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രം തയാറാക്കുന്നത്. 

ഇങ്ങനെ പോയാല്‍ മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും -ആന്‍റണി പെരുമ്പാവൂര്‍

സിദ്ദിഖ്, ആശാ ശരത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത്‌ കൂത്താട്ടുകുളം എന്നിവരാണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായാകും ഇത്. ക്രൈം ത്രില്ലര്‍ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്.

'ദൃശ്യം' ഹിന്ദി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കാമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ എതിർത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണു റിപ്പോര്‍ട്ട്.

ഓണ്‍സ്‌ക്രീന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക് ദൃശ്യം 2 വിലേക്ക് ക്ഷണം!!

COVID 19  വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനു ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. 2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം വൻ ഹിറ്റായിരുന്നു. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം, നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

Trending News