കൊച്ചി: മോഹൻലാലിന്റെ ബി​ഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മലയാളത്തിൽ എക്കാലത്തെയും ബി​ഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ നി‌ർമാതാവ് ആന്റണി പെരുമ്പാവൂരാണ് റിലീസ് തിയതി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING


2020ത് മാ‌ർച്ച് 26നായിരുന്നു മരക്കാറിന്റെ (Marakkar: Arabikadalinte Simham) അദ്യ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. നിലവിൽ സംസ്ഥാന സർക്കാർ ജനുവരി അഞ്ച് മുതൽ കേരളത്തിലെ തിയറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിട്ടുണ്ട്. അതിന്റെ തൊട്ട് പിന്നാലെയാണ് ഒരു വർഷത്തിന് ശേഷം ആദ്യ പുറത്തിറക്കാൻ തീരുമാനിച്ച അതെ ദിവസം തന്നെ മരക്കാറിനെ അണിയറ പ്രവർത്തകർ തിയറ്ററുകളിൽ എത്തിക്കുന്നത്. മരക്കാറിന്റെ റിലീസ് പ്രഖ്യാപനം ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കിയിരിക്കുകയാണ്.


ALSO READ: OTT യിൽ അല്ല, ഫഹദിന്റെ മാലിക്ക് തീയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യും


റിലീസ് തിയതി പ്രഖ്യാപനത്തോടെ മോഹൻലാൽ (Mohanlal) ആരാധകർ ആവേശത്തിലായിരിക്കുകയാണ്. മോഹൻലാലിന്റെ തന്നെ മറ്റൊരു ചിത്രമായ ദൃശ്യം 2 ഒടിടിയിലൂടെ പുറത്തിറക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത് ആരാധകരെ നിരാശയിലാക്കിയിരുന്നു. 2013ൽ വൻ പ്രേഷക പിന്തുണയോടെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാ​ഗത്തെ തിയറ്ററുകളിൽ എത്തിക്കാതെ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത് അണിയറ പ്രവർത്തകരടെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. അതിനെയെല്ലാം ഇല്ലാതാക്കിയാണ് മോഹൻലാലിന്റെ ആരാധകർ ഏറെ നാളായി കാത്തിരുന്ന മരക്കാറിന്റെ തിയറ്റർ റിലീസ് പ്രഖ്യാപനം.


മോഹൻലാലിനൊപ്പം മകൻ പ്രണവ് മോഹൻലാലും (Pranav Mohanlal) സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതും ആരാധകർക്ക് ഏറെ ആകാംക്ഷയാണ് നൽകുന്നത്. പ്രയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താര നിരയാണുള്ളത്. ബോളിവുഡിൽ നിന്ന് സുനിൽ ഷെട്ടിയും തമിഴ് നടൻ പ്രഭുവും മഞ്ജു വാര്യർ, കീർത്തി സുരേഷ് കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 


ALSO READ: Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി


ആന്റണി പെരുമ്പാവൂരിന്റെ (Antony Perumbavoor) ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എൻ്റെ‌ർടെയിൻമെന്റും കോൺഫിഡന്റ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം നി‌ർമിച്ചിരിക്കുന്നത്. ഹൈദരാബാദ്, വാ​ഗമൺ, രാമേശ്വരം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിലെ വിവിധ രം​ഗങ്ങൾക്കായി കൂറ്റൻ ​ഗ്രാഫിക്സ് സെറ്റകുളായിരുന്നു ഹൈദരാബാദിൽ ഉയർന്നത്.


ALSO READ: Master റിലീസ് തീയതി പ്രഖ്യാപിച്ചു


അതിനിടെ 100ൽ പരം ചിത്രങ്ങളാണ് തിയറ്ററുകൾ തുറക്കാനായി മലയാളത്തിൽ കാത്തിരിന്നത് മമ്മൂട്ടി (Mammootty) നായകാനായ ചിത്രീകരണം പൂർത്തയാക്കിയ വൺ, പ്രീസ്റ്റ്, ഫഫദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറപ്പ് തുടങ്ങിയ നിരവധി ചിത്രങ്ങളായിരുന്നു തിയറ്റർ തുറക്കാന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തിരുന്നത്. ജനുവരി 13ന് പൊങ്കലിന് ഇറങ്ങുന്ന വിജയുടെ മാസ്റ്ററാണ് കോവിഡിന് ശേഷം തിയറ്ററുകളിൽ ആദ്യം ഇറങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രം.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy