Mumbai: ആയുഷ്മാൻ ഖുറാനയുടെ  (Ayushmann Khurrana)ഏറ്റവും പുതിയ ചിത്രമായ അനേക് 2021 സെപ്റ്റംബർ 17ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിങ് ഷില്ലോങ്ങിൽ പുരോഗമിക്കുകയാണ്. അനുഭവ് സിൻഹയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആർട്ടിക്കിൾ 15 ന് (Article 15)  ശേഷം ആയുഷ്മാൻ ഖുറാനയും അനുഭവ് സിൻഹയും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകത കൂടി അനേകിനുണ്ട്. വളരെ ജനശ്രദ്ധ ആകർഷിച്ച ഒരു സിനിമ കൂടിയാണ് ആർട്ടിക്കിൾ 15. അനേകിന്റെ ഷൂട്ടിംഗ് ഈ മാസം ആദ്യമാണ് ആരംഭിച്ചത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ആയുഷ്മാൻ ഖുറാന (Ayushmann Khurrana) തന്റെ ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ടത്. ടി സീരിസിന്റെ ബാനറിൽ ഭൂഷൺ കുമാറും ബനാറസ് മീഡിയവർക്‌സിന്റെ ബാനറിൽ അനുഭവ്  സിൻഹയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേഷുവ എന്ന കഥാപാത്രമായി ആണ് ആയുഷ്മാൻ എത്തുന്നത്. സിനിമയിലെ ആയുഷ്മാൻറെ ലുക്ക് അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റാഗ്രാമിലൂടെ (Instagram) പങ്ക് വെച്ചിരുന്നു. അനുഭവ് സിൻഹ ഇന്ന് വരെ ചെയ്‌തതിൽ ഏറ്റവും കൂടുതൽ ബജറ്റ് ഉള്ള സിനിമയാണ് അനേക്. 



ALSO READ: Movie Teaser: Dhanush ചിത്രമായ Jagame Thandhiram ന്റെ ടീസറെത്തി; സിനിമ Netflix ൽ റിലീസ് ചെയ്യും


ആയുഷ്മാൻ ഖുറാനയുടെ ഈ വര്ഷം അനൗൺസ് ചെയ്‌ത രണ്ടാമത്തെ ചിത്രമാണ് (Cinema) അനേക്. ആദ്യത്തേത് അഭിഷേക് കപൂറിന്റെ ചണ്ഡീഗഡ് കരെ ആഷിഖി എന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ റിലീസ് ജൂലൈ 9 നാണ്. ചിത്രം തീയറ്ററിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വാണി കപൂറും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.  


ALSO READ:'Shershaah, '83', Jersey, Bellbottom: 2021-ൽ തീയേറ്റർ കീഴടക്കാനൊരുങ്ങുന്ന ബോളിവുഡ് ഹിറ്റുകൾ


ഇത് കൂടാതെ അനുഭൂതി കശ്യപിന്റെ ഡോകട്ർ ജിയും  ആയുഷ്മാൻ ഖുറാനയുടെ വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ്. രാകുൽ പ്രീത് സിംഗാണ് (Rakul Preet Singh) സിനിമയിൽ നായികയായി എത്തുന്നത്. ജംഗ്‌ളീ പിക്ചർസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ബരെലി കി ബര്ഫിക്കും, ബദായി ഹോയ്ക്കും ശേഷം അനുഭൂതി കശ്യപും ആയുഷ്മാൻ ഖുറാനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡോകട്ർ ജി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക