ബിജു മേനോന്റെ ഒരായിരം കിനാക്കളാല്‍, പാട്ട് ടീസര്‍ കാണാം
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രഞ്ജിത്ത് മേലേപ്പാട് സംഗീതം ഒരുക്കിയിരിക്കുന്നു
ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ മലയാളി നേരിടുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ ടീസര്‍ എത്തി. നവാഗതനായ പ്രമോദ് മോഹനാണ് ചിത്രത്തിന്റെ സംവിധാനം.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രഞ്ജിത്ത് മേലേപ്പാട് സംഗീതം ഒരുക്കിയിരിക്കുന്നു. റംഷി അഹമ്മദ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിലെ ശ്രീറാം എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്. നാട്ടില്‍ തിരിച്ചെത്തുന്ന ശ്രീറാം സാമ്പത്തിക പ്രശ്നങ്ങളില്‍ കുടുങ്ങുന്നതും അതില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബിജു മേനോനൊപ്പം, സാക്ഷി അഗര്‍വാള്‍, സായ്കുമാര്, കലാഭവന്‍ ഷാജോണ്‍, റോഷന് എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. രഞ്ജി പണിക്കര്‍ എന്റര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ്.